Sub Lead

രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നാളെ

രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നാളെ
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു നാളെ സ്ഥാനമേല്‍ക്കും. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുര്‍മു. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകള്‍ക്കും നാളെത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ഡല്‍ഹിയിലെ ദ്രൗപദി മുര്‍മുവിന്റെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ കലാസംഘങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടിലെത്തി. നാളെ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റില്‍ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാര്‍ലമെന്റിന് ചുറ്റുമുള്ള 30 ഓഫിസുകള്‍ക്ക് ഉച്ചവരെ അവധി നല്കിയിട്ടുണ്ട്. തിരികെ രാഷ്ട്രപതി ഭവന്‍ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. സോണിയ ഗാന്ധിയുടെ വീട്ടിന് തൊട്ടടുത്തുള്ള നേരത്തെ രാംവിലാസ് പസ്വാന്‍ താമസിച്ചിരുന്ന 9 ജന്‍പഥിലേക്കായിരിക്കും രാംനാഥ് കോവിന്ദ് മാറുക.

Next Story

RELATED STORIES

Share it