Sub Lead

ചിക്കന്‍, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കു: ബിജെപി മന്ത്രി

കഴിഞ്ഞ ആഴ്ച മന്ത്രിയായി അധികാരമേറ്റ സന്‍ബോര്‍ ശുല്ലൈ ആണ് ഗോമാംസം കഴിക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്.

ചിക്കന്‍, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കു: ബിജെപി മന്ത്രി
X

ഷിലോങ്: ചിക്കന്‍, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിച്ച് മേഘാലയ സര്‍ക്കാരിലെ ബിജെപി മന്ത്രി. കഴിഞ്ഞ ആഴ്ച മന്ത്രിയായി അധികാരമേറ്റ സന്‍ബോര്‍ ശുല്ലൈ ആണ് ഗോമാംസം കഴിക്കാന്‍ ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. ബീഫ് കഴിക്കുന്നതിന് എതിരാണ് ബിജെപി എന്ന പൊതുധാരണ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ചിക്കന്‍, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൂടുതല്‍ ബീഫ് കഴിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ബിജെപി ഗോവധ നിരോധനം ഏര്‍പ്പെടുത്തുമെന്ന ധാരണ ഇല്ലാതാകും'- അദ്ദേഹം വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൃഗസംരക്ഷണ, വെറ്ററിനറി മന്ത്രിയായ ശുല്ലായ്, അയല്‍ സംസ്ഥാനത്തെ പശുകടത്തുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം മേഘാലയയിലേക്കുള്ള കന്നുകാലി ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി സംസാരിക്കുമെന്ന് ഉറപ്പു നല്‍കി.

Next Story

RELATED STORIES

Share it