Sub Lead

തിര. കമ്മീഷന്‍ ഉറങ്ങുകയാണോ ? ട്രെയിന്‍ ടിക്കറ്റുകളില്‍നിന്ന് മോദിയുടെ ചിത്രം വീണ്ടും

തിര. കമ്മീഷന്‍ ഉറങ്ങുകയാണോ ? ട്രെയിന്‍ ടിക്കറ്റുകളില്‍നിന്ന്  മോദിയുടെ ചിത്രം വീണ്ടും
X

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ അച്ചടിച്ച ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും അടങ്ങിയ ടിക്കറ്റുകളാണ് ഉത്തര്‍പ്രദേശിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വില്‍ക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ സെബ വാര്‍സിയാണ് മോദി ചിത്രങ്ങളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെയും പരസ്യവുമായി പുറത്തിറക്കിയ ടിക്കറ്റുകളുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഞായറാഴ്ച ലഖ്‌നൗവിലെ ബരാബങ്കിയില്‍ നിന്ന് വരാണാസിയിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത മുഹമ്മദ് ശബ്ബാര്‍ റിസ്വിയെന്ന ചെറുപ്പക്കാരനാണ് റയില്‍വേയുടെ നിലപാടിനെതിരേ ആദ്യം രംഗത്തെത്തിയത്.

ഗംഗാ-സത്‌ലജ് എക്‌സ്പ്രസ് ട്രെയിന്‍ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുടെ വിവരങ്ങള്‍ ടിക്കറ്റില്‍ അച്ചടിച്ചിരുന്നു. ടിക്കറ്റിന്റെ ഇരുഭാഗങ്ങളിലും പദ്ധതിയെക്കുറിച്ച് വളരെ വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ടിക്കറ്റ് മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് ശ്രദ്ധയില്‍പ്പെടുകയും റെയില്‍വേ സ്‌റ്റേഷനില്‍ എത്തി സുപ്രൈവസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ശേഷം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

റെയില്‍ ടിക്കറ്റുകളും എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസുകളും പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ അച്ചടിച്ച് വില്‍ക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. റെയില്‍ ടിക്കറ്റുകളില്‍ നിന്നും ബോര്‍ഡിങ് പാസുകളില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.


Next Story

RELATED STORIES

Share it