Sub Lead

നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ ഇഡി റെയ്ഡ്

നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ ഇഡി റെയ്ഡ്
X

പാലക്കാട്: നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തി. അടുത്തിടെ പുറത്തിറങ്ങാനുള്ള ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന സിനിമയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തെരച്ചില്‍ നടത്തിയത്. ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ്.

ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് തെരച്ചില്‍ നടക്കുന്നത്. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തെ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം ആണ് പരിശോധന നടത്തിയത്. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഓഫിസില്‍ നേരിട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ രേഖകളുമായി ഓഫിസില്‍ നേരിട്ട് ഹാജരായിരുന്നു.

Next Story

RELATED STORIES

Share it