Sub Lead

ദക്ഷിണ കേരളത്തില്‍ ബലിപെരുന്നാള്‍ 12ന്

നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് തീരുമാനം. അതേസമയം വടക്കന്‍ കേരളത്തില്‍ പെരുന്നാള്‍ തീയതി തീരുമാനമായിട്ടില്ല.

ദക്ഷിണ കേരളത്തില്‍ ബലിപെരുന്നാള്‍ 12ന്
X

തിരുവനന്തപുരം: ദക്ഷിണകേരളത്തില്‍ ബലി പെരുന്നാള്‍ ആഗസ്ത് 12ന്. കൊല്ലത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ പാളയം ഇമാമാണ് പെരുന്നാള്‍ തീയതി പ്രഖ്യാപിച്ചത്. നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിച്ചാണ് തീരുമാനം. അതേസമയം വടക്കന്‍ കേരളത്തില്‍ പെരുന്നാള്‍ തീയതി തീരുമാനമായിട്ടില്ല. എറണാകുളത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സംയുക്ത മഹല് ഖാസി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും കേരള ഹിലാല്‍ കമ്മിറ്റിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും അറിയിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച ദുല്‍ഹജ്ജ് ഒന്നായി പ്രഖ്യാപിച്ചിരുന്നു. ഒമാനില്‍ 12നാണ് ബലിപെരുന്നാള്‍.


Next Story

RELATED STORIES

Share it