- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൽസരം ഉറപ്പായി; പ്രകാശ് ബാബുവിന് മുൻതൂക്കം
സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരേ വ്യക്തിപരമായി ഉയരുന്ന വിമർശനം പാർട്ടിയുടെ കേരള ചരിത്രത്തിൽ ആദ്യമാണ്.
തിരുവനന്തപുരം: സപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടറിക്ക് വേണ്ടി മൽസരം നടക്കുമെന്നു ഉറപ്പായി. രണ്ട് ടേം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ മുന്നാം തവണയും സെക്രട്ടറി സ്ഥാനത്ത് മൽസരിക്കാൻ തയാറായതോടെയാണ് പാർട്ടിയിൽ ചേരിതിരിവ് പ്രകടമായത്.
ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറി കാനം രാജേന്ദ്രനെതിരേ അതിരൂക്ഷമായ വിമർശനം ഉയർന്നുവന്നിരുന്നു. ജനാധിപത്യം പറയുന്ന ഏകാധിപതിയാണ് പാർട്ടിയെ നയിക്കുന്നതെന്നടക്കമുള്ള വിമർശനമാണ് സംസ്ഥാന സമിതിയിൽ ഉയർന്നത്. പാർട്ടിയെ സിപിഎമ്മിനു മുമ്പിൽ അടിയറ വെച്ചു എന്ന ആരോപണമാണ് മുഖ്യമായും ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനം.
സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരേ വ്യക്തിപരമായി ഉയരുന്ന വിമർശനം പാർട്ടിയുടെ കേരള ചരിത്രത്തിൽ ആദ്യമാണ്. ഇതിന്റെ ഫലമായി കാനം രാജേന്ദ്രൻ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറുമെന്നാണ് പാർട്ടി സംസ്ഥാന കൗൺസിലിലെ ബഹുഭൂരിപക്ഷം പേരും കരുതുന്നത്. എന്നാൽ ഒരു തവണ കൂടി മൽസരിക്കുമെന്നു കാനം പറഞ്ഞതോടെ കാനത്തിനെതിരേ സ്ഥാനാർഥിയെ നിർത്താൻ ഉള്ള തിരക്കിട്ട ചർച്ചകൾ പാർട്ടിയിലെ കാനം വിരുദ്ധ പക്ഷം തുടങ്ങിക്കഴിഞ്ഞു.
പൊതു സൂഹത്തിലും പാർട്ടിക്കകത്തും കളങ്കിതനല്ലാത്ത ഇപ്പോഴത്തെ അസി. സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബുവിന്റെ പേരാണ് കാനം വിരുദ്ധ പക്ഷം മുന്നോട്ട് വെക്കുന്നത്. വിനയ മധുരമായ പെരുമാറ്റത്തിലൂടെ ഏവരെയും ആകർഷിക്കുന്ന പ്രകാശ് ബാബു മുൻ എംഎൽഎയും പാർട്ടിയുടെ മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്നു.
പ്രകാശ് ബാബു മൽസരിക്കാൻ മുന്നോട്ട് വന്നാൽ കാനം രാജേന്ദ്രൻ മൽസര രംഗത്ത് നിന്നു പിൻവാങ്ങുമെന്നാണു കാനം രാജേന്ദ്രന്റ അടുത്ത ആളുകൾ പറയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ കാനത്തിനെതിരായ പൊതുവികാരമാണു സിപിഐ അണികളിൽ ഉള്ളത് സംസ്ഥാന സമ്മേളനത്തിൽ ഇത് പ്രതിഫലിക്കുമെന്ന മാധ്യമ റിപോർട്ടുകൾക്ക് പിന്നാലെയാണ് കാനത്തിന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്.
സിപിഐ ഭരണഘടനാ പ്രകാരം രണ്ടിൽ കൂടുതൽ തവണ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കുകയാണെങ്കിൽ സമ്മേളന പ്രതിനിധികളിൽ മൂന്നിൽ രണ്ട് പേരുടെ വോട്ട് ആവശ്യമാണ്. ഇതുവരെ നടന്ന 12 ജില്ലാ സമ്മേളനങ്ങളിൽ 9 എണ്ണത്തിൽ കാനം വിരുദ്ധപക്ഷം മേൽക്കൈ നേടിയിട്ടുണ്ട്. കാനത്തിനെതിരായ സിപിഐ നേതാക്കളുടെ കൂട്ടായ്മയെ നയിക്കുന്ന കെ ഇ ഇസ്മായിൽ എല്ലാ സമ്മേളനങ്ങളിലും നേരിട്ടെത്തി കരുനീക്കം നടത്തിയത് കാനത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
കാനം പക്ഷത്തിന് ഏറ്റ ഈ തിരിച്ചടി മറികടക്കാൻ സംസ്ഥാന സമിതിയിൽ നടന്ന ചർച്ച മാധ്യമങ്ങൾക്ക് തെറ്റായ രീതിയിൽ ചോർത്തി നൽകിയെന്ന ആരോപണവുമായി പ്രകാശ് ബാബു രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കാനം പക്ഷത്തെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചത്.
സിപിഐയില്‍ ചേരിമാറ്റം, കാനത്തിനൊപ്പം ചേർന്ന് കെ പ്രകാശ് ബാബു എന്ന തലക്കെട്ടിൽ മാധ്യമ വാർത്തകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രകാശ് ബാബുവിൻറെ പ്രതികരണം. സിപിഐയുടെ കമ്മിറ്റികളുടെ നടപടിക്രമങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ച് മാധ്യമങ്ങൾക്ക് കൊടുക്കുന്നവർ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതിന് വളമിടുകയാണ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
RELATED STORIES
നഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍...
14 Jan 2025 6:14 PM GMTജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMTതാഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്കോര്‍ട്ട്...
14 Jan 2025 4:37 PM GMTവനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
14 Jan 2025 4:21 PM GMTബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍...
14 Jan 2025 4:10 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു
14 Jan 2025 3:28 PM GMT