Sub Lead

തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് അസാധുവെങ്കില്‍ സര്‍ക്കാരും അസാധു: രാജരത്‌ന അംബേദ്കര്‍

തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് അസാധുവെങ്കില്‍ സര്‍ക്കാരും അസാധു: രാജരത്‌ന അംബേദ്കര്‍
X
ആലപ്പുഴ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അസാധുവാണെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും അസാധുവാണെന്നും അതിനാല്‍ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തയ്യാറാവണമെന്നും ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ രാജരത്‌ന അംബേദ്കര്‍. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ ആലപ്പുഴ ജില്ലാതല സമാപന സമ്മേളനം വളഞ്ഞവഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വം തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പൗരന്റെ കൈയിലുള്ള രേഖകളെല്ലാം അസാധുവാണെന്ന് മോദി സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുകയാണ്. ആ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ചെയ്ത വോട്ട് നേടിയാണ് അധികാരത്തിലെത്തിയതെങ്കില്‍ ഈ സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല. ആയതിനാല്‍ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ല. അവര്‍ക്ക് അവരുടേതായ ഭരണഘടന മനുസ്മൃതിയുണ്ട്. അത് സ്ഥാപിച്ചെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ഈ രാജ്യത്ത് നടപ്പില്ല. ദേശവ്യാപകമായി പൗരത്വ സംരക്ഷണ പ്രക്ഷോഭം കൂടുതല്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.



എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി കെ ഉസ്മാന്‍, മനുഷ്യാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിന്‍സെന്റ് ജോസഫ്, ഐഡിഎഫ് സംസ്ഥാന സെക്രട്ടറി പി കെ ഓമനക്കുട്ടന്‍, ബി എസ് പി സംസ്ഥാന സെക്രട്ടറി വയലാര്‍ ജയകുമാര്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അബ്ദുല്‍ വാഹിദ് മൗലവി, ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി സത്യന്‍ കൊഴുവല്ലൂര്‍, ലജ്‌നത്തുല്‍ മുഹമ്മദിയ്യ ആലപ്പുഴ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴ, എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ റിയാസ്, പിഡിപി ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ ഹരിപ്പാട്്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റൈഹാനത്ത് സുധീര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശുഹൈബ് വടുതല, കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് നിസാര്‍, ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി ഇഖ്ബാല്‍ സാഗര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം അല്‍ ബിലാല്‍, എസ് കെഎസ്‌വൈഎസ് സംസ്ഥാന സമിതിയംഗം നവാസ് എസ് പാനൂര്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നജീബ് എസ്, എസ് ഡിപിഐ മണ്ഡലം സെക്രട്ടറി ഫൈസല്‍ പഴയങ്ങാടി സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഇ എസ് കാജാ ഹുസയ്ന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക ജയകുമാര്‍ സംബന്ധിച്ചു. കപ്പക്കട ജങ്ഷനില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് പുന്നപ്ര, വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷന്‍ വഴി വളഞ്ഞവഴിയില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.



Next Story

RELATED STORIES

Share it