Sub Lead

ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

മുന്നണികളുടെ ആവേശകരമായ പരസ്യ പ്രചാരണം അവസാനിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായെങ്കിലും നിയന്ത്രണവിധേയമായിരുന്നു. മലപ്പുറം, വടകര, തിരുവല്ല, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സംസ്ഥാനത്ത്.

ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍
X

കോഴിക്കോട്: മുന്നണികളുടെ ആവേശകരമായ പരസ്യ പ്രചാരണം അവസാനിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായെങ്കിലും നിയന്ത്രണവിധേയമായിരുന്നു. മലപ്പുറം, വടകര, തിരുവല്ല, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സംസ്ഥാനത്ത്.

നേരത്തെ കൊട്ടിക്കലാശം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് പലയിടത്തും നേരിയ തോതില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. വടകരയില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. അതേസമയം, തിരുവല്ലയിലും തിരുവനന്തപുരത്തും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. തിരുവല്ലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. കല്ലേറില്‍ ഇരുവിഭാഗത്തിനും പരിക്കുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എ കെ ആന്റണിയുടെ റോഡ് ഷോ കൊച്ചുവേളിയില്‍ തടഞ്ഞു. എല്‍ഡിഎഫ് വാഹന പ്രചാരണ ജാഥ എതിരേ വന്നതോടെയാണ് റോഡ് ഷോ തടസ്സപ്പെട്ടത്. തുടര്‍ന്ന് പോലിസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി. മലപ്പുറത്തും ആലപ്പുഴയിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അതിനിടെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.



Next Story

RELATED STORIES

Share it