Sub Lead

പ്രമുഖ അഭിഭാഷകന്‍ കെ എ ഹസ്സന്‍ അന്തരിച്ചു

പ്രമുഖ അഭിഭാഷകന്‍ കെ എ ഹസ്സന്‍   അന്തരിച്ചു
X

പ്രമുഖ അഭിഭാഷകന്‍ കെ എ ഹസ്സന്‍ അന്തരിച്ചു. കേരളാ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍, വഖഫ് ബോര്‍ഡ് അംഗം, കേരളാ ഹജ്ജ് കമ്മിറ്റി അംഗം, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍, മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്, പിഡിപി വൈസ് ചെയര്‍മാന്‍, പൊന്‍കുന്നം ജമാഅത്ത് പ്രസിഡന്റ്, അറഫ എംപവര്‍മെന്റ് ചാരിറ്റബിള്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി ഒട്ടേറെ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം.കേരളാ ഹൈക്കോടതി, ജില്ലാ കോടതി, കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി എന്നിവിടങ്ങളില്‍ അഭിഭാഷകനുമായിരുന്നു.റിയാദില്‍ നടന്ന വേള്‍ഡ് അസംബ്ലി ഓഫ് മുസ് ലിം യൂത്ത് (വാമി) യോഗത്തില്‍ അദ്ദേഹം പ്രതിനിധിയായിരുന്നു. ഇന്ത്യയും ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-ജിഡിആര്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ അംഗമായും സേവനമനുഷ്ടിച്ചിരുന്നു. ഖബറടക്കം നടത്തി. ഭാര്യ: കെ പി ഹയറുന്നിസ.





Next Story

RELATED STORIES

Share it