Sub Lead

കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു സായുധരെ സുരക്ഷാ സേന വധിച്ചു

കുല്‍ഗാമിലെ പോംബെ, ഗോപാല്‍പോറ എന്നി ഗ്രാമങ്ങളിലാണ് സായുധ സംഘങ്ങളുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്

കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു സായുധരെ സുരക്ഷാ സേന വധിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സായുധര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ പോംബെ, ഗോപാല്‍പോറ എന്നി ഗ്രാമങ്ങളിലാണ് സായുധ സംഘങ്ങളുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുന്നതായി ഐജിപി വിജയ് കുമാര്‍ അറിയിച്ചു. ഏറ്റുമുട്ടലിനിടെയാണ് നാലു പേരെയും വധിച്ചത്. കഴിഞ്ഞദിവസം ഹൈദര്‍പോറ മേഖലയില്‍ സാൈയുധ സംഘങ്ങളില്‍ പെട്ട രണ്ടു പേരെ സുരക്ഷാസേന വധിച്ചിരുന്നു. കശ്മീരില്‍ അടുത്തിടെ സുരക്ഷാസേനയുടെ നടപടികളില്‍ നിരവധി സായുധ സംഘാംഗങഅഹള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ സേനയ്‌ക്കെതിരായ ഇവരുടെ ആക്രമണം കടുത്ത പശ്ചാതലത്തിലാണ് സൈന്യം ഗ്രാമങഅങളില്‍ തിരച്ചില്‍ ശക്തമാക്കിയത്.

Next Story

RELATED STORIES

Share it