Sub Lead

ജനകീയ ശാസ്ത്രജ്ഞന് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച്

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളുടെ കണക്കു പുറത്തു കൊണ്ടുവരികയും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

ജനകീയ ശാസ്ത്രജ്ഞന് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച്
X

തൃശൂർ: ജനകീയ ശാസ്ത്രജ്ഞൻ ഡോ ടിവി സജീവന് ഐക്യദാർഢ്യവുമായി പരിസ്ഥിതി പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ സയന്റിസ്റ്റ് ഡോ സജീവിനെതിരേയുള്ള ക്വാറിയുടമകളുടെ നീക്കങ്ങള്‍ക്കെതിരെയാണ് പരിസ്ഥിതി പ്രവർത്തകർ സജീവന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ കലക്ടറേറ്റിലേക്ക് ഒക്ടോബർ 1ന് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളുടെ കണക്കു പുറത്തു കൊണ്ടുവരികയും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ക്വാറി ഉടമകൾ കഴിഞ്ഞ ആഴ്ച കെഎഫ്ആർഐയിലേക്ക് മാർച്ച് നടത്തിയിരുന്നു.

രണ്ടാമതും കേരളത്തെ ദുരന്ത ഭൂമിയാക്കിയ തീവ്രമഴയും തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജനങ്ങളിൽ ഒട്ടേറെ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ദുര്‍ബലമായ ഭൂ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ദുരന്തമാണ് പശ്ചിമഘട്ട മേഖലകളിൽ നടന്നതെന്ന റിപോര്‍ട്ട് കെഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനു സമർപ്പിച്ചിരുന്നു. വ്യാപകമായി നടക്കുന്ന അനധികൃത പാറ ഖനനം ഇതിന് കാരണമാകുന്നുവെന്ന് റിപോർട്ട് അടിവരയിടുന്നുണ്ട്.

അതേസമയം പ്രളയമഴ നിന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍ത്തിവച്ച ഖനന നിരോധന ഉത്തരവ് സര്‍ക്കാര്‍ പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് സജീവനെ മാറ്റിനിർത്താനാവശ്യപ്പെട്ട് കെഎഫ്ആര്‍ഐയിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ സാഹചര്യത്തിലാണ് ക്വാറി മാഫിയയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും ഡോ സജീവന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it