- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോംബ് സ്‌ഫോടനമുണ്ടായത് കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശത്തെന്ന് എം വി ജയരാജന്‍
കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധന്‍ മരിച്ചത്. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്. ആദ്യകാല കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നേരത്തെ സ്‌ഫോടനമുണ്ടായതാണ്. എരഞ്ഞോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ കെ രമ്യയുടെ ഭര്‍ത്താവ് ശ്രീജന്‍ ബാബുവിനെ വധിക്കാന്‍ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്. സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്; പ്രതി നാഗ്പൂരില് പിടിയില്; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില് ആംബുലന്സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT