Sub Lead

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:ജോ ജോസഫിന്റെ വ്യജ വീഡിയോ;പിടിയിലായ വ്യക്തിക്ക് മുസ് ലിം ലീഗുമായി ബന്ധമില്ലെന്ന് പിഎംഎ സലാം

ഇത് സിപിഎം നടത്തിയ നാടകമാണെന്നും പിഎംഎ സലാം പറഞ്ഞു.അവര്‍ക്ക് മുസ് ലിം ലീഗുകാരനെ ഇതിനായി ശ്രമിച്ചിട്ട് കിട്ടിയില്ല.കിട്ടിയ വ്യക്തിയെ ലീഗുകാരനാക്കാനുള്ള ശ്രമമാണ്.പിടിയിലായ വ്യക്തിക്ക് മുസ് ലിം ലീഗുമായി യാതൊരു വിധ ബന്ധവുമില്ല.ഒരു കാലത്തും ഉണ്ടായിട്ടുമില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:ജോ ജോസഫിന്റെ വ്യജ വീഡിയോ;പിടിയിലായ വ്യക്തിക്ക് മുസ് ലിം ലീഗുമായി ബന്ധമില്ലെന്ന് പിഎംഎ സലാം
X

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോജോസഫിന്റെ വ്യാജ വീഡിയോ സമൂഹമമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവത്തില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത് സിപിഎം നടത്തിയ നാടകമാണെന്നും പിഎംഎ സലാം പറഞ്ഞു.

അവര്‍ക്ക് മുസ് ലിം ലീഗുകാരനെ ഇതിനായി ശ്രമിച്ചിട്ട് കിട്ടിയില്ല.കിട്ടിയ വ്യക്തിയെ ലീഗുകാരനാക്കാനുള്ള ശ്രമമാണ്.പിടിയിലായ വ്യക്തിക്ക് മുസ് ലിം ലീഗുമായി യാതൊരു വിധ ബന്ധവുമില്ല.ഒരു കാലത്തും ഉണ്ടായിട്ടുമില്ല.പിടിയിലായ വ്യക്തി ലീഗുകാരനല്ലെന്ന് ഉറപ്പാണ്.ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ദിവസം പൊട്ടിക്കാന്‍ വേണ്ടി നേരത്തെ ഉണ്ടാക്കി വെച്ച ഒരു തിരക്കഥയാണ്.പരാജയം ഉറപ്പായപ്പോള്‍ ഇത്തരത്തില്‍ പരീക്ഷണം നടത്തുകയാണ് അവര്‍.ഇതൊന്നും ഇവിടെ വിജയിക്കില്ല.പിടിയിലായ വ്യക്തിയുടെ നാട്ടിലുള്ള എംഎല്‍എ, ലീഗിന്റെയും യൂത്ത് ലീഗിന്റെയുമൊക്കെ കമ്മിറ്റികളുമൊക്കെയായിതാന്‍ ബന്ധപ്പെട്ടിരുന്നു.ഇയാള്‍ മുസ് ലിം ലീഗിലുള്ളതോ ഉണ്ടായിട്ടുളളതോ ആയ വ്യക്തിയല്ലെന്ന് വ്യക്തമായിട്ടുള്ളതാണ്.

ഏതെങ്കിലും പാര്‍ട്ടിയുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.ഇയാള്‍ ചില കേസുകളിലൊക്കെ പ്രതികളായിട്ടുള്ള വ്യക്തിയാണെന്നാണ് ലഭിച്ച വിവരം.എന്തായാലും മുസ് ലിം ലീഗുമായി ഇയാള്‍ക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.ലീഗുമായി ബന്ധമുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കാന്‍ കൂടി തയ്യാറാകണം.തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം സജീവമായി നിര്‍ത്തണമെന്നു മാത്രമാണ് സിപിഎമ്മിന്റെ ആഗ്രഹം.നാളെ ഇത് കള്ളമാണെന്ന് തെളിഞ്ഞാലും അവര്‍ക്ക് വിഷയമില്ലെന്നും പിഎംഎ സലാം പറഞ്ഞു.വ്യാജ വീഡിയ വിഷയത്തില്‍ മുസ് ലീം ലീഗിന്റെ ഒരു പ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

Next Story

RELATED STORIES

Share it