- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭൂമി ശാസ്ത്രവും ഇനി ഓണ്‍ലൈന്‍ ആയി പഠിക്കാം; സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു
ആദ്യഘട്ടത്തില്‍ എറണാകുളത്തെ 13 സ്‌കൂളുകളില്‍ വെതര്‍ സ്‌റ്റേഷന്‍. 11 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും രണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്
കൊച്ചി: ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കുന്നതിനായി സ്‌കൂളുകളില്‍ വെതര്‍ സ്‌റ്റേഷന്‍ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 13 സ്‌കൂളുകളിലായിരിക്കും നടപ്പാക്കുന്നത്.കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങള്‍ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകള്‍ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഒരു സ്‌കൂളിന് 48,225 രൂപ വീതമാണ് അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 13 സ്‌കൂളുകളിലെ ഭൂമി ശാസ്ത്ര അധ്യാപകനായിരിക്കും വെതര്‍ സ്‌റ്റേഷന്റെ സ്‌കൂള്‍തല നോഡല്‍ ഓഫീസര്‍. ഭൂമി ശാസ്ത്ര അധ്യാപകര്‍ ഇല്ലാത്ത പക്ഷം മറ്റു സാമൂഹിക ശാസ്ത്ര അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസറുടെ ചുമതല നല്‍കും. മഴ മാപിനി, താപനില, മര്‍ദം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കും.
എറണാകുളം ജില്ലയിലെ 11 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും രണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. എറണാകുളം എസ് ആര്‍ വി ജി വി എച്ച് എസ് സ്‌കൂള്‍, ഇടപ്പള്ളി നോര്‍ത്ത് ജി വി എച്ച്. എസ് സ്‌കൂള്‍, അകനാട് ജി എച്ച് എസ് എസ്, പാലിയം ജി എച്ച് എസ് എസ് , ഇടപ്പള്ളി ജി എച്ച് എസ് എസ്, എളങ്കുന്നപുഴ ജി എച്ച് എസ് എസ്, കൊച്ചി ഗവ. ഗേള്‍സ് എച്ച്. എസ് എസ്, മട്ടാഞ്ചേരി ഗവ. ഗേള്‍സ് എച്ച് എസ് എസ്, മൂക്കന്നൂര്‍ ജി എച്ച് എസ് എസ്, മുവാറ്റുപുഴ ജി എച്ച് എസ് എസ്, പിറവം നാമക്കുഴി ജി എച്ച് എസ് എസ്, പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് എച്ച് എസ് എസ്,പുളിയനം ജി എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT