Sub Lead

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില; എറണാകുളത്ത് 20 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കേസ്

കോതമംഗലം, പറവൂര്‍, അങ്കമാലി, പറവൂര്‍, മുവാറ്റുപുഴ, ഊന്നുകല്‍, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പുത്തന്‍കുരിശ്,ഞാറക്കല്‍ പ്രദേശങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്.

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില; എറണാകുളത്ത് 20 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കേസ്
X

കൊച്ചി: കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്ക്‌വിറ്റതിന്എറണാകുളത്ത് ഇരുപത് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ പോലിസ് കേസെടുത്തു.കോതമംഗലം, പറവൂര്‍, അങ്കമാലി, പറവൂര്‍, മുവാറ്റുപുഴ, ഊന്നുകല്‍, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പുത്തന്‍കുരിശ്,ഞാറക്കല്‍ പ്രദേശങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയത്. കൊവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ മാസക്ക്, സാനിറ്റൈസര്‍ തുടങ്ങി പ്രതിരോധ ഉപകരണങ്ങളെ സര്‍ക്കാര്‍ അവശ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്. പിപിഇ കിറ്റുകള്‍- 328,എന്‍95 മാസ്‌ക് - 26,ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് - 5,ഫേയിസ് ഷീല്‍ഡ് - 25,ആപ്രോണ്‍ (ഡിസ്‌പോസിബിള്‍) - 14,സര്‍ജിക്കല്‍ ഗൗണ്‍ - 78,എക്‌സാമിനേഷന്‍ ഗ്ലൌസ് (നമ്പര്‍) - 7,സ്റ്റെറൈല്‍ ഗ്ലൗസ് (ജോഡി) - 18,ഹാന്‍ഡ് സാനിറ്റൈസര്‍ (500 മില്ലി) - 230,ഹാന്‍ഡ് സാനിറ്റൈസര്‍ (200 മില്ലി) - 118,ഹാന്‍ഡ് സാനിറ്റൈസര്‍ (100 മില്ലി) - 66,എന്‍ആര്‍ബി മാസ്‌ക് - 96,ഓക്‌സിജന്‍ മാസ്‌ക് - 65,ഹ്യുമിഡിഫയര്‍ ഉള്ള ഫ്‌ളോമീറ്റര്‍ - 1824,ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്‌സിമീറ്റര്‍-1800,എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്ക്.

പല ഷോപ്പുകളിലും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതലാണ് ഈടാക്കുന്നതെന്ന് പരാതി ലഭിക്കുന്നുണ്ടെന്ന്് പോലിസ് പറഞ്ഞു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, അമിതവില ഈടാക്കിയാല്‍ അറസ്റ്റുള്‍പ്പടെ നടപടിയുണ്ടാകുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 285 പേര്‍ക്കെതിരെ കേസെടുത്തു. 67 പേരെ അറസ്റ്റ് ചെയ്തു. 623 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 915 പേര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1326 പേര്‍ക്കെതിരെയും നടപടിയെടുത്തതായി എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it