- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കുഴിമന്തിയോട് വിരോധമില്ല, വിയോജിപ്പ് പേരിനോട്'; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമന്‍
ആ പേരിനോടുള്ള വിയോജിപ്പാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദുഖിപ്പിക്കാനും ഇടയാക്കിയെന്നത് സങ്കടപ്പെടുത്തുന്നു. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.
വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കുഴിമന്തിപ്പോസ്റ്റ്
സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു.
ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍......
എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.
പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്.
കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി, അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലില്‍ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു. Epi: 832
പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല.
ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ.
ആ ജനാധിപത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എന്റെ ഖേദം അറിയിക്കുന്നു.
കഴിഞ്ഞ ദിവസം വി കെ ശ്രീരാമന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ താന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുമെന്നാണ് വി കെ ശ്രീരാമന്‍ പറഞ്ഞത്.
മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടവും രംഗത്തെത്തി.
വി കെ ശ്രീരാമന്റെ കുറിപ്പിനെതിരേ സാംസ്‌കാരിക ലോകത്തും സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ശ്രീരാമന്റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. എന്നാല്‍ കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു തൊരപ്പന്‍ ജീവിയെ ഓര്‍മ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരണം.
വലിയ വിമര്‍ശനമാണ് ഈ പ്രതികരണങ്ങള്‍ക്കതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചത്. യെമനില്‍ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണില്‍ കുഴിയുണ്ടാക്കി മരക്കരിയില്‍ മണിക്കുറുകള്‍ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണെന്ന് അദ്ദേഹം പറയുന്നു.
RELATED STORIES
പ്രായം 25 ല്‍ താഴെയാണോ?, വിദ്യാര്‍ഥിനിയാണോ?; എങ്കില്‍ ഒന്നും നോക്കണ്ട, ...
9 Jan 2025 5:50 AM GMTപ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണ് മുന്‍ ഇടുക്കി ജില്ലാ പോലിസ് മേധാവി...
9 Jan 2025 5:34 AM GMTബിജെപിയുടെ സനാതന രാഷ്ട്രീയത്തെ നേരിടാന്‍ സനാതന്‍ സേവാ സമിതി...
9 Jan 2025 5:21 AM GMTബസും ലോറിയും കൂട്ടിയിടിച്ച് 4 പേര് മരിച്ചു
9 Jan 2025 5:14 AM GMTപെരിയ ഇരട്ടക്കൊല: ജാമ്യം ലഭിച്ച സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി;...
9 Jan 2025 5:00 AM GMTറണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും
9 Jan 2025 4:48 AM GMT