- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിംകള്‍ കാളീ വിഗ്രഹം കത്തിച്ചുവെന്ന് ബിജെപി എംപി; വര്‍ഗീയ പ്രചാരണം പൊളിച്ച് ക്ഷേത്ര കമ്മിറ്റിയും പോലിസും
അര്‍ജുന്‍ സിംഗിന്റെ ട്വീറ്റിന് അടിയില്‍ തന്നെ മൂര്‍ഷിദാബാദ് പോലിസ് മറുപടി ട്വീറ്റ് നല്‍കിയിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും, ഒരു തീപിടിത്ത അപകടം മാത്രമാണെന്നും പോലിസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ കാളീ വിഗ്രഹം മുസ് ലിംകള്‍ കത്തിച്ചെന്ന ബിജെപി എംപിയുടെ വര്‍ഗീയ പ്രചാരണം പൊളിച്ച് ക്ഷേത്ര കമ്മിറ്റിയും പോലിസും. കത്തികരിഞ്ഞ നിലയിലുള്ള ഒരു കാളീ ദേവി വിഗ്രഹത്തിന്റെ ചിത്രമാണ് ബിജെപി എംപി ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട ചില സാമൂഹിക ദ്രോഹികള്‍ തീവച്ച് നശിപ്പിച്ച കാളീ പ്രതിമ എന്ന പേരിലാണ് ഇത് പോസ്റ്റ് ചെയ്തത്.
The jihadi nature of Didi's politics is now hell bent on destroying Hindu religion and culture.
— Arjun Singh (@ArjunsinghWB) September 1, 2020
See how one religious group has attacked and destroyed a temple and burned the idol of Maa Kali in Murshidabad area of West Bengal.
Shameful. pic.twitter.com/lTnyiV9ctV
പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിംഗ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സെപ്തംബര്‍ 1 ന് രാത്രി 11.31 നാണ് ട്വീറ്റ് ചെയ്തത്. ട്വീറ്റിലെ വാചകങ്ങള്‍ 'ദീദിയുടെ ജിഹാദി രീതിയിലുള്ള രാഷ്ട്രീയം ഇപ്പോള്‍ ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുന്ന രീതിയിലായി, നോക്കൂ എങ്ങനെയാണ് ഒരു മതവിഭാഗം ക്ഷേത്രം ആക്രമിച്ച് കാളീ മാതാവിന്റെ വിഗ്രഹം കത്തിച്ചതെന്ന് . ഇത് പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് പ്രദേശത്ത് നടന്നതാണ്'.
ഈ ട്വീറ്റ് ഇപ്പോഴും എംപിയുടെ അക്കൗണ്ടില്‍ കിടക്കുന്നുണ്ട്. ഇതിന് അടിയില്‍ വ്യാപകമായി വിദ്വേഷ കമന്റുകളും വര്‍ഗീയമായ വെല്ലുവിളികളും കമന്റുകളായി വരുന്നുണ്ട്.
എന്നാല്‍, അര്‍ജുന്‍ സിംഗിന്റെ ട്വീറ്റിന് അടിയില്‍ തന്നെ മൂര്‍ഷിദാബാദ് പോലിസ് മറുപടി ട്വീറ്റ് നല്‍കിയിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും, ഒരു തീപിടിത്ത അപകടം മാത്രമാണെന്നും പോലിസ് വ്യക്തമാക്കി. പോലിസ് ഇത് അന്വേഷിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും ട്വീറ്റ് പറയുന്നു. ഒപ്പം എംപിക്ക് വേണമെങ്കില്‍ ക്ഷേത്ര കമ്മിറ്റിയെ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്നും പോലിസ് പറയുന്നു. ഒപ്പം ക്ഷേത്ര കമ്മിറ്റിയുടെ ബംഗാളിയിലുള്ള വിശദീകരണ കുറിപ്പും പോലിസ് മറുപടി ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.
ഓഗസ്റ്റ് 31 രാത്രിയാണ് തീപിടുത്തം ഉണ്ടായതെന്ന് ക്ഷേത്ര കമ്മിറ്റി വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. ഇവിടെ വിവിധ മതക്കാര്‍ തമ്മില്‍ സൗഹൃദത്തോടെയാണ് ജീവിക്കുന്നത്. ഇത്തരം ഒരു തീപിടുത്തം നടന്ന സംഭവത്തില്‍ മതപരമായ വിദ്വേഷം കൊണ്ടുവാരാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ക്ഷേത്ര കമ്മിറ്റി പറഞ്ഞു. അമ്പലത്തിലെ എന്തെങ്കിലും തകര്‍ക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ചിലര്‍ ഇതിന് സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഇത്തരക്കാരോട് സമാധാനം തകര്‍ക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പോലിസും അധികാരികളും ഞങ്ങളെ സഹായിക്കുന്നുണ്ട്'. ക്ഷേത്ര കമ്മിറ്റി വിശദീകരിച്ചു.
അര്‍ജുന്‍ സിംഗിന്റെ വര്‍ഗീയ ട്വീറ്റിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും, ഇത്തരം പ്രകോപനപരമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ അനുവദിക്കില്ലെന്നും പോലിസ് പറഞ്ഞു.
RELATED STORIES
ഐഎസ്എല്; തുടര്ച്ചയായ മൂന്നാം മല്സരത്തിലും ബ്ലാസ്റ്റേഴ്സിന്...
7 Nov 2024 4:18 PM GMTചൂരല്മലയിലെ ഭക്ഷ്യ വസ്തുക്കളില് പുഴു; അന്വേഷണം നടത്താന് നിര്ദേശം...
7 Nov 2024 3:49 PM GMTമജ്ജ മാറ്റിവയ്ക്കല് ശസ്ത്രക്രിയയെ തുടര്ന്ന് പ്ലസ് വണ്...
7 Nov 2024 3:33 PM GMTപി പി ദിവ്യയ്ക്കെതിരേ സിപിഎം നടപടി; പദവികളില്നിന്ന് നീക്കി,...
7 Nov 2024 3:27 PM GMTഷാരൂഖ് ഖാന് നേരെയും വധഭീഷണി; കേസെടുത്ത് മുംബൈ പോലിസ്
7 Nov 2024 1:30 PM GMTകാനഡയിലെ കോണ്സുലര് കാംപുകള് ഇന്ത്യ നിര്ത്തി വയ്ക്കുന്നു
7 Nov 2024 1:27 PM GMT