- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ദിനാളിനെതിരെ വ്യാജ രേഖ: മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു; കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യും
കൊച്ചി : സീറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദത്തില്‍ അന്വേഷണ സംഘം കര്‍ദിനാളാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജമായി ചമച്ചതാണ് ബാങ്ക് രേഖകള്‍ എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.സംഭവത്തില്‍ കൂടുതല്‍ വൈദികരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനായി ചോദ്യം ചെയ്യേണ്ട വൈദികരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയതായാണ് വിവരം.രേഖകള്‍ കൈമാറിയ ഫാ. പോള്‍ തേലക്കാട്ട്,മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് രേഖകള്‍ കൈമാറിയ മാര്‍ ജേക്കബ് മനത്തോടത് എന്നിവരില്‍ നിന്നും പോലിസ് മൊഴിയെടുക്കും. ചോദ്യം ചെയ്യേണ്ട പത്ത് വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തത്. കേസിലെ പരാതിക്കാരന്‍ ഫാ.ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയതായാണ് വിവരം. സീറോ മലബര്‍ സിനഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഫാ.ജോബി മാപ്രക്കാവില്‍ പോലിസില്‍ പരാതി നല്‍കിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.ഫാ.പോള്‍ തേലക്കാട്ടിന് ലഭിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേകരിയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് സ്റ്റേറ്റ് മെന്റ് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി.മാര്‍ ജേക്കബ് മനത്തോടത്ത് ഇതിന്റെ ആധികാരികത പരിശോധിക്കാനായി മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി.അദ്ദേഹം അത് സിനഡ് മുമ്പാകെ സമര്‍പ്പിക്കുകയും തനിക്ക് ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.തുടര്‍ന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലിസ് ഫാ.പോള്‍ തേലക്കാടിനെയും മാര്‍ ജേക്കബ് മനത്തോടത്തിനെയും പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ രജസിറ്റര്‍ ചെയ്തു. തങ്ങള്‍ക്കു ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായി നല്‍കിയതാണെന്നും ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെയും ഫാ.പോള്‍ തേലക്കാടിന്റെയും വിശദീകരണം.തുടര്‍ന്ന് കേസില്‍ നിന്നൊഴിവാക്കുന്നതിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടക്കട്ടെയെന്നും ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും എന്നാല്‍ പോലിസ് ഇവരെ അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി നിര്‍േദശിച്ചിരുന്നു.
നേരത്തെ സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.അങ്കമാലി സ്വദേശി പാപ്പച്ചന്റെ പരാതിയിലായിരുന്നു കോടതി നടപടി.
സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്‍പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എറണാകുളം സെന്‍ട്രല്‍ പോലിസിനാണ് ഇതിന്റെ അന്വേഷണ ചുമതല.ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് എടുക്കാന്‍ തൃക്കാക്കരയും കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്.
വിവാദ ഭൂമി കച്ചവടത്തിലെ അന്വേഷണ റിപോര്‍ട്ട് വത്തിക്കാന് കൈമാറിയിട്ടുണ്ട്.വത്തിക്കാന്റെ നിര്‍ദേശം പ്രകാരം നടത്തിയ അന്വേഷണ റിപോര്‍ട് അതിരൂപതാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തി റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിക്കാണ് റിപോര്‍ട് കൈമാറിയത്. റിപോര്‍ട്ട് പഠിച്ചതിന് ശേഷം വത്തിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്ത് നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലുകളും സ്വകാര്യ ഓഡിറ്റ് ഉപദേശക സ്ഥാപനത്തിന്റെ ശുപാര്‍ശകളും ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
RELATED STORIES
ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT