- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ മീഥൈന്‍ വാക്‌സിന്‍ തളിക്കുമെന്ന് വ്യാജപ്രചാരണം; സന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി
ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 49 ആണ്
കണ്ണൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ എല്ലായിടത്തും ഇന്ന്(മാര്‍ച്ച് 22) രാത്രി 12 മുതല്‍ 3 വരെ ഹെലികോപ്റ്ററില്‍ മീഥൈന്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ത്ഥം തളിക്കുന്നുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാജപ്രചാരണം. ആരോഗ്യ വകുപ്പ് ജീവനക്കാരനെന്നു പറഞ്ഞാണ് ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നത്. ശബ്ദ സന്ദേശം വ്യാജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു .
വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനായി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 49 ആണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി-9, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-26, തലശ്ശേരി ജനറല്‍ ആശുപത്രി-14. 6100 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്കയച്ച 154 സാംപിളുകളില്‍ നാലെണ്ണം പോസിറ്റീവും 137 എണ്ണം നെഗറ്റീവുമാണ്. 13 സാമ്പിളുകളില്‍ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
RELATED STORIES
നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര്‍ പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMT