- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വ്യാജ സന്യാസിയെ നാട്ടുകാര്‍ 'കൈകാര്യം' ചെയ്തു
ഹൈദരാബാദ്: മാനസിക വെല്ലുവിളി നേരിടുന്ന ഭേദമാകുമെന്ന 15 വയസുകാരിയെ രോഗം ഭേദമാക്കാമെന്ന വ്യാജേന പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യാജ സന്യാസിയെ നാട്ടുകാര്‍ 'കൈകാര്യം' ചെയ്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത സംഭവം രാജ്യത്ത് വന്‍ വിവാദമായതിനു പിന്നാലെയാണ് പീഡനക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ പൊതുജനങ്ങള്‍ കൈകാര്യം ചെയ്തത്. മാന്ത്രികശക്തി ഉണ്ടെന്നും അസസുഖം ഭേദമാക്കുമെന്നും അവകാശപ്പെട്ടതിനാല്‍ കൗമാരക്കാരിയെ മാതാപിതാക്കളാണ് വ്യാജ സന്യാസിയുടെ അടുത്തേക്ക് കൊണ്ടുപോയത്. മൂന്ന് മാസത്തോളമായി പെണ്‍കുട്ടിയുടെ ചൂഷണം ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അടിവയറ്റില്‍ വേദനുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഒറ്റമുറിയില്‍ ധ്യാനത്തിന്റെ മറവില്‍ വ്യാജസന്യാസി പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ദുരുപയോഗം ചെയ്‌തെന്നും പ്രദേശവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ വനിതാ പ്രവര്‍ത്തകരും നാട്ടുകാരും അദ്ദേഹത്തിന്റെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയോടിയപ്പോള്‍ പിന്തുടരുകയും ചൂല്, വിറകുകള്‍, കൈ എന്നിവ കൊണ്ട് മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തിന്റെ
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.വ്യാജ സന്യാസിക്കെതിരേ വഞ്ചന, ബലാല്‍സംഗം എന്നീ കേസുകള്‍ ചുമത്തിയിട്ടുണ്ട്.
Fake Sadhu Accused Of Raping Minor Girl Thrashed By Locals In Telangana
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT