Sub Lead

മോദി ഭരണം കാര്‍ഷിക രംഗം തകര്‍ത്തു; വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

രാജ്യത്തെ കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2018 ഒക്ടോബര്‍ ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് 2.7 ശതമാനമാണ് കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക്.

മോദി ഭരണം കാര്‍ഷിക രംഗം തകര്‍ത്തു;    വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
X

ന്യൂഡല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം രാജ്യത്തെ കാര്‍ഷിക രംഗം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്പത്തികമായി പിന്നോട്ടടിച്ചതിന്റെ തുടര്‍ച്ചയാണ് കാര്‍ഷിക രംഗത്തെ തകര്‍ച്ചയും. രാജ്യത്തെ കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2018 ഒക്ടോബര്‍ ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് 2.7 ശതമാനമാണ് കാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ 11 പാദത്തിലെ എറ്റവും കുറഞ്ഞ നിരക്കാണിത്.



കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കനുസരിച്ച് 2011-12 അടിസ്ഥാന വര്‍ഷത്തിലുണ്ടായ 2.04 ശതമാനം വളര്‍ച്ചാനിരക്കാണ് ഇതിനു മുമ്പുണ്ടായ കുറഞ്ഞ വളര്‍ച്ച. കാര്‍ഷിക വസ്തുക്കളുടെ വിലയില്‍ വന്‍ കുറവുണ്ടായതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഉല്‍പന്നങ്ങള്‍ക്ക് അടിസ്ഥാന വില പോലും ലഭിക്കുന്നില്ല. ടണ്‍ കണക്കിന് കാര്‍ഷികോല്‍പന്നങ്ങള്‍ കൃഷിയിടത്തില്‍ തന്നെ കുഴിച്ചുമൂടുന്ന അവസ്ഥയുണ്ടായി.




Next Story

RELATED STORIES

Share it