Sub Lead

മകളുടെ വിവാഹദിവസം പിതാവിനെ തലയ്ക്കടിച്ചു കൊന്നു

മകളുടെ വിവാഹദിവസം പിതാവിനെ തലയ്ക്കടിച്ചു കൊന്നു
X

തിരുവനന്തപുരം: മകളുടെ വിവാഹദിവസം പിതാവിനെ തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്ത് വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജന്‍(62) ആണ് കൊല്ലപ്പെട്ടത്. രാജന്റെ മകളുടെ വിവാഹം ഇന്ന് രാവിലെ 10.30ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട സത്കാര ചടങ്ങും ഉണ്ടായിരുന്നു. ഇതിനിടെയാണ് രാത്രി 12ഓടെ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് വിഷ്ണു ഉള്‍പ്പെടെ നാലംഗ സംഘം വീട്ടിലെത്തിയത്. വീടിന് മുമ്പില്‍ വച്ച് ബഹളമുണ്ടാക്കിയപ്പോള്‍ അയല്‍വാസികളും മറ്റുമെത്തി ചോദ്യംചെയ്തു. ഇവരെ മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെയാണ് രാജന് തലയ്ക്ക് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം

സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലിസ് വര്‍ക്കലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കള്‍ക്കും പരിക്കേറ്റു. രാജന്റെ മൃതദേഹം വര്‍ക്കല എസ്എന്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രാജന്റെ മകളുമായി വിഷ്ണു നേരത്തേ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ വേണ്ടെന്നു വച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വന്നപ്പോള്‍ വിവാഹം ഉറപ്പിച്ചു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയത്.

Next Story

RELATED STORIES

Share it