Sub Lead

ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കി

ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്‌ലിം ലീഗിന്റെ നടപടി.

ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കി
X

മലപ്പുറം: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്‌ലിയെ പുറത്താക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്‌ലിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും മുസ്‌ലിം ലീഗ് നേതൃത്വം വിലയിരുത്തി..വനിതാ കമ്മീഷന് പരാതി നല്‍കിയ മുന്‍ ഹരിതഭാരവാഹികളെ തെഹ്‌ലിയ പിന്തുണച്ചിരുന്നു.

കൂടാതെ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരേ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ പ്രഖ്യാപിച്ച പുതിയ കമ്മിറ്റിക്കെതിരേയും തെഹ്‌ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. പുതിയ കമ്മിറ്റിയിലെ ഭാരവാഹികളോടല്ല എതിര്‍പ്പുള്ളത്. കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയോടാണെന്നും ഇത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും തഹ്‌ലിയ വ്യക്തമാക്കിയിരുന്നു.

പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവിനെയാണ്് പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.

കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.

Next Story

RELATED STORIES

Share it