- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവാക്സിന്: അടിയന്തിര ഉപയോഗത്തിന് അനുമതി നിഷേധിച്ച് അമേരിക്ക
അടിയന്തര ഉപയോഗത്തിന് അനുമതി നല്കണമെന്നുള്ള ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക്കിന്റ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് തള്ളിയത്.
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി അമേരിക്ക.അടിയന്തര ഉപയോഗത്തിന് അനുമതി നല്കണമെന്നുള്ള ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക്കിന്റ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് തള്ളിയത്.
കൊവാക്സിന്റെ സമ്പൂര്‍ണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്കുജെന്‍ അറിയിച്ചു. കൊറോണ വൈറസ് വകഭേദങ്ങളെ മറികടക്കാന്‍ കൊവാക്സിനും അമേരിക്കയില്‍ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ഒക്കുജെന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ശങ്കര്‍ അറിയിച്ചു.
ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെ നേരിടാന്‍ കൊവാക്സിന് ഫലപ്രദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കയിലെ പൗരന്മാര്ക്ക് സംരക്ഷണം നല്കാന് കൊവാക്സിനും പ്രതിരോധ മാര്‍ഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്നതിനല്ല ഇനി പ്രാധാന്യം നല്‍കുക. പകരം സമ്പൂര്‍ണ അംഗീകാരമായ ബയോളജിക്കല്‍ ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി അറിയിച്ചു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTപ്രവർത്തനങ്ങൾ ഫലം കണ്ടു, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ വലിയ ...
20 Nov 2024 12:12 PM GMTകരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത്...
20 Nov 2024 11:15 AM GMT