Sub Lead

50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്; സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് മാര്‍ഗരേഖ

സ്വകാര്യ മെഡിക്കല്‍ കോളജിലെയും ഡീംഡ് സര്‍വകലാശാലകളിലെയും അന്‍പത് സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്ന് മാര്‍നിര്‍ദേശത്തില്‍ പറയുന്നു.

50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്; സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് മാര്‍ഗരേഖ
X

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസ് നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കി. സ്വകാര്യ മെഡിക്കല്‍ കോളജിലെയും ഡീംഡ് സര്‍വകലാശാലകളിലെയും അന്‍പത് സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്ന് മാര്‍നിര്‍ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇതിന്റെ പ്രയാജനം ലഭിക്കുക. സര്‍ക്കാര്‍ ക്വാട്ട ആകെ സീറ്റിന്റെ 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കണം. ഒരു വിധത്തിലുള്ള ക്യാപിറ്റേഷന്‍ ഫീസും അനുവദില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തന ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കുന്നതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.



Next Story

RELATED STORIES

Share it