Sub Lead

ഫിലിം എഡിറ്റര്‍ നിഷാദ്‌ യൂസഫ് മരിച്ച നിലയില്‍

തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

ഫിലിം എഡിറ്റര്‍ നിഷാദ്‌  യൂസഫ് മരിച്ച നിലയില്‍
X

കൊച്ചി: തല്ലുമാല, ഉണ്ട തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ്(43) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളി നഗറിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ്. നവംബര്‍ 14ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും വരാനിരിക്കുന്ന ചിത്രങ്ങളാണ്.


Next Story

RELATED STORIES

Share it