Sub Lead

ബിഹാറില്‍ പ്രളയക്കെടുതി; 18 പഞ്ചായത്തുകള്‍ വെളളത്തില്‍; യുപിയില്‍ ഒമ്പത് മരണം കൂടി

ബിഹാറില്‍ പ്രളയക്കെടുതി; 18 പഞ്ചായത്തുകള്‍ വെളളത്തില്‍; യുപിയില്‍ ഒമ്പത് മരണം കൂടി
X

പട്‌ന: ബിഹാറില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫര്‍പുരില്‍ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശില്‍ 9 ആളുകള്‍ക്ക് കൂടി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായി. അസമിലെ ചില മേഖലകളില്‍ വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമായി.

കുത്തിയൊഴുകിയെത്തിയ ബാഗ്മതി ഒറ്റ ദിവസം കൊണ്ട് മുസഫര്‍പുരിലെ 18 പഞ്ചായത്തുകളെയാണ് വെള്ളത്തിനടിയിലാക്കിയത്. സ്‌കൂളും വീടും വ്യാപാര സ്ഥാപനങ്ങളും അടക്കം മേഖലയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും മുങ്ങി. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. തുടര്‍ച്ചയായി പൊളിഞ്ഞു വീഴുന്ന സാഹചര്യത്തില്‍ പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കനത്ത ഉത്തര്‍പ്രദേശില്‍ ആകെ മരണം 74 ആയി. 1300 ഓളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അയോധ്യ, പിലിബിത്, ബറേലി, ഷാജഹാന്‍പുര്‍ തുടങ്ങിയ ജില്ലകളെയാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. അതേ സമയം അസമില്‍ സ്ഥിതി മെച്ചപ്പെട്ടു. പലയിടത്തു നിന്നും പ്രളയജലം ഇറങ്ങി തുടങ്ങിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.






Next Story

RELATED STORIES

Share it