Sub Lead

കാലിത്തീറ്റ അഴിമതി കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം; ജയിലില്‍ തുടരും

അദ്ദേഹത്തിന്റെ പേരില്‍ ദുംക ട്രഷറി കേസുകള്‍ അടക്കം മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ ജാമ്യം അനുവദിച്ചാലും പുറത്തിറങ്ങാന്‍ സാധിക്കില്ല.

കാലിത്തീറ്റ അഴിമതി കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം; ജയിലില്‍ തുടരും
X

ന്യൂഡല്‍ഹി: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1992-93 കാലഘട്ടത്തില്‍ ചായ് ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിയ കേസിലാണ് ജ്യമ്യം. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ ദുംക ട്രഷറി കേസുകള്‍ അടക്കം മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ ജാമ്യം അനുവദിച്ചാലും പുറത്തിറങ്ങാന്‍ സാധിക്കില്ല.

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലുപ്രസാദ് യാദവ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ആരോഗ്യനില മോശമായതിനാല്‍ രണ്ട് വര്‍ഷമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഇതുകൂടാതെ, 5 ലക്ഷം വീതം പിഴയും വിധിച്ചിരുന്നു. കേസില്‍ 50 പ്രതികളെ ശിക്ഷിച്ചപ്പോള്‍ ആറ് പേരെ വിട്ടയച്ചു. ലാലു പ്രസാദിനെ കൂടാതെ, ആര്‍ കെ റാണ, വിദ്യാസാഗര്‍ നിഷാദ്, ധ്രുവ് ഭഗത്, മുന്‍ ചീഫ് സെക്രട്ടറി സജല്‍ ചക്രബര്‍ത്തി, ഐഎസ് ഉദ്യോഗസ്ഥരായ ഫൂല്‍ ചന്ദ്, മഹേഷ് പ്രസാദ് എന്നിവരും ശിക്ഷ അനുഭവിക്കുകയാണ്.




Next Story

RELATED STORIES

Share it