Sub Lead

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊല്ലിച്ച യുവതി അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊല്ലിച്ച യുവതി അറസ്റ്റില്‍
X

ബറെയ്‌ലി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വാടകക്കൊലയാളിയെ കൊണ്ട് കൊല്ലിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഔരേയ ജില്ലയിലെ പ്രഗതി യാദവാ(22)ാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തെ എര്‍പ്പാടാക്കിയ കാമുകന്‍ അനുരാഗ് യാദവും പിടിയിലായിട്ടുണ്ട്. പ്രഗതി യാദവും അനുരാഗ് യാദവും കഴിഞ്ഞ നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, ഇക്കാര്യം മറച്ചുവച്ച് പ്രഗതിയുടെ വീട്ടുകാര്‍ ദീപക് എന്ന യുവാവിന് മാര്‍ച്ച് അഞ്ചിന് പ്രഗതിയെ വിവാഹം കഴിച്ചു നല്‍കുകയായിരുന്നു.

മാര്‍ച്ച് പത്തൊമ്പതിനാണ് വെടിയേറ്റ നിലയില്‍ ദിലീപിനെ പോലിസ് ഒരു പാടത്ത് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 20ന് മരിച്ചു. തുടര്‍ന്ന് ദീപക്കിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം നടത്തിയത്. വാടകക്കൊലയാളിയായ രാമാജി ചൗധുരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും രണ്ടു തോക്കുകളും വെടിയുണ്ടകളും ബൈക്കുകളും മൂവായിരം രൂപയും കണ്ടെത്തി. രാമാജിയെ ചോദ്യം ചെയ്തപ്പോളാണ് ക്വട്ടേഷന്‍ വിവരം അറിഞ്ഞത്. പ്രഗതിക്ക് പ്രണയമുണ്ടായിരുന്ന കാര്യം ദീപകിനോ കുടുംബത്തിനോ അറിയില്ലായിരുന്നു എന്ന് സഹോദരന്‍ പറഞ്ഞു. സ്വന്തം വീട്ടുകാരെ നേരിടുന്നതിന് പകരം ദീപക്കിനെ കൊന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ബംഗളൂരുവില്‍ നടന്ന മറ്റൊരു കൊലപാതകത്തില്‍ ഭാര്യയെയും അമ്മയേയും ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവായ ലോക്‌നാഥ് സിങിന് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ലോക്‌നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പോലിസ് രേഖപ്പെടുത്തിയത്.


ശനിയാഴ്ച കര്‍ണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറില്‍ നിന്നാണ് ലോക്‌നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന് നോര്‍ത്ത് ബെംഗളൂരു ഡിസിപി സൈദുല്‍ അദാവത് പറഞ്ഞു. ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ ചേര്‍ത്ത് ലോക്‌നാഥിനെ പ്രതികള്‍ മയക്കികിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it