Sub Lead

അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശ വനിത തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് ഫിന്‍ലന്റ് സ്വദേശിനി

52കാരിയായ ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശ വനിത തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് ഫിന്‍ലന്റ് സ്വദേശിനി
X
കൊല്ലം: കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശ വനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 52കാരിയായ ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നെന്നാണ് ആശ്രമ അധികൃതരുടെ അവകാശവാദം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it