Sub Lead

'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്‍കി മൂന്ന് മാസമായിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല'; ലീഗ് നേതൃത്വത്തിനെതിരേ മുന്‍ ഹരിത നേതാവ്

എംഎസ്എഫ് നേതാവിനെതിരേ പരാതി നല്‍കി മൂന്ന് മാസമായിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല; ലീഗ് നേതൃത്വത്തിനെതിരേ മുന്‍ ഹരിത നേതാവ്
X

മലപ്പുറം: പരാതി നല്‍കി മൂന്നു മാസം പിന്നിട്ടിട്ടും തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ലീഗ് നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് 'ഹരിത' മുന്‍ നേതാവ്. സര്‍ സയ്യിദ് കോളജിലെ എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമായ ആഷിഖ ഖാനമാണ് ലീഗ് നേതൃത്വത്തില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന ആരോപണവുമയി രംഗത്തെത്തിയത്. കഴിഞ്ഞ ഫെബ്രുവരി പത്താം തിയ്യതി പ്രാദേശിക ലീഗ് നേതാവില്‍ നിന്നും തനിക്ക് നേരിട്ട സൈബര്‍ ആക്രമണത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെന്നും ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആഷിഖ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. വിവിധ ലീഗ് നേതാക്കള്‍ക്ക് ഇമെയില്‍ വഴി ഇവര്‍ നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി എ വഹാബ് ചാപ്പനങ്ങാടിയോടൊപ്പം ഒരേ വാഹനത്തിലാണ് ഇദ്ദേഹം പോലീസ് സ്‌റ്റേഷനിലെത്തിയത്. മാത്രമല്ല, ഈ പറയപ്പെടുന്ന വി.എ. വഹാബില്‍ നിന്ന് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിന് നിരക്കാത്ത പല ഭീഷണികളും ഇതിന് മുന്‍പും എനിക്ക് ധാരാളം അനുഭവമുണ്ട്. അദ്ദേഹം പറയുന്നത് അനുസരിച്ചില്ലെങ്കില്‍ എന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്ന് പറഞ്ഞ സന്ദേശം ഇപ്പോഴും എന്റെ കയ്യില്‍ ഭദ്രമാണ്. ആയതിനാല്‍ മേല്‍പ്പറഞ്ഞ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് നേതാവ് വി.എ.വഹാബിന്റെ ബിനാമി മാത്രമാണെന്നും, യഥാര്‍ത്ഥ പ്രതി എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. വഹാബ് ആണെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു'. ആഷിഖ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ഫെബ്രുവരി പത്താം തിയ്യതി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപമാണ് താഴെ കൊടുക്കുന്നത്. മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചര്‍ച്ചക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്യേഷിക്കുകയോ ചെയ്തിട്ടില്ല.

എനിക്ക് നേരെ വന്ന അതിക്രൂരമായ സൈബര്‍ അറ്റാക്കിനെതിരെ മലപ്പുറം സൈബര്‍ പോലീസില്‍ പരാതി നല്‍കി ശാസ്ത്രീയമായ അന്യേഷണത്തിനൊടുവില്‍ സൈബര്‍ പോലീസ് കണ്ടെത്തിയതാണ് മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇത് ചെയ്തതെന്ന്.

ഈ പറയപ്പെടുന്ന മുഹമ്മദ് അനീസിനെ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് അയാള് ചെയ്ത ഒരു വലിയ തെറ്റിനെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ആ നേരം മുതലാണ് നിയമപരമായി മുന്നോട്ട് പോകുന്നതിനപ്പുറം ഇതിനെതിരെ പാര്‍ട്ടി തന്നെ നടപടിയെടുക്കുകയാണ് വേണ്ടത് എന്ന ചിന്ത രൂക്ഷമാകുന്നത്.

മഹാനായ സി.എച്ചിന്റെയും സീതി സാഹിബിന്റെയുമൊക്കെ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി ഇത്തരത്തിലുള്ള ഒരു സൈബര്‍ െ്രെകം ചെയ്ത വ്യക്തിക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയത് എന്തിനായിരുന്നു എന്നതൊരു ചോദ്യമായി ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും മുന്‍സംഭവങ്ങള്‍ കൂടെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരം വ്യക്തമാണ്. എന്നാല്‍ അതിനെതിരെയൊന്നും ഒരു ചെറുവിരലനക്കാന്‍ പോലും മുസ്ലിം ലീഗ് പാര്‍ട്ടി തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.

പാര്‍ട്ടി നടപടിയെടുക്കേണ്ടതുണ്ട്,

കൃത്യമായ തെളിവുകളില്‍ നിന്നിട്ടാണ് സംസാരിക്കുന്നത്. ഇപ്പോഴും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു െ്രെകമിനെ ഒരിക്കലും എന്റെ പാര്‍ട്ടി ന്യായീകരിക്കില്ലെന്ന് കേള്‍ക്കാനും ഇങ്ങനെയൊരു െ്രെകം ചെയ്തിട്ട് അതിനെ മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നത് കാണാനുമാണ്.

ഒരു സൈബര്‍ െ്രെകമിനെ ന്യായീകരിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന്, അത് ചെയ്തവരെ സംരക്ഷിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ഇതിനെതിരെ ലീഗ് നടപടിയെടുത്തിട്ടില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിനകത്തേക്ക് വരുന്ന ഓരോ പെണ്‍കുട്ടികളും ഇനിയുള്ള കാലത്ത് എന്ത് വിശ്വസിച്ചാണ് വരിക.

അതിനാല്‍ മുസ്ലിം ലീഗ് പ്രസ്ഥാനം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ പരാതി ഇവിടെയും പങ്കുവെക്കുന്നു.

പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ ഈ വിഷയത്തെ നിയമപരമായി തന്നെ നേരിടുന്നതിനാണ്,

എന്നാല്‍ അതിനപ്പുറം ഞാനാഗ്രഹിക്കുന്നത് മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനം ഒരിക്കലും ഇത്തരത്തിലുള്ള സൈബര്‍ െ്രെകമുകളെ ന്യായീകരിക്കില്ലെന്നതും അത് ചെയ്തവരെ സംരക്ഷിക്കില്ലെന്നതും കേള്‍ക്കാനാണ്....

നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു...

'വിഷയം: msf നേതാവ് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് സംബന്ധിച്ച്.

ബഹുമാന്യരെ,

വളരെ ദുഖത്തോടെയാണ് പാര്‍ട്ടിക്ക് മുന്നില്‍ ഇങ്ങനെയൊരു പരാതി അറിയിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി വ്യാജപ്രൊഫൈലുകള്‍ ഉപയോഗിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ ഞാന്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. കുടുംബത്തിനും സമൂഹത്തിനും മുന്നില്‍ വല്ലാതെ അപമാനിക്കപ്പെടുന്നു. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. മറ്റൊരു വഴിയുമില്ലാത്ത ഘട്ടത്തിലാണ് എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ മലപ്പുറം സൈബര്‍ പോലീസിന്റെ സഹായം തേടിയത്.

27.12.2021 നായിരുന്നു മലപ്പുറം സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ യൂത്ത് ലീഗ് പ്രാദേശിക ഭാരവാഹിയായ ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ് ആണ് എന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന അക്കൗണ്ടിന് പിന്നിലെന്ന് കണ്ടെത്തി.

ഈ വ്യക്തിയും ഞാനുമായി യാതൊരു വിധ മുന്‍പരിചയവും ഇല്ല. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ msf മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി എ വഹാബ് ചാപ്പനങ്ങാടിയോടൊപ്പം ഒരേ വാഹനത്തിലാണ് ഇദ്ദേഹം പോലീസ് സ്‌റ്റേഷനിലെത്തിയത്. മാത്രമല്ല, ഈ പറയപ്പെടുന്ന വി.എ. വഹാബില്‍ നിന്ന് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിന് നിരക്കാത്ത പല ഭീഷണികളും ഇതിന് മുന്‍പും എനിക്ക് ധാരാളം അനുഭവമുണ്ട്. അദ്ദേഹം പറയുന്നത് അനുസരിച്ചില്ലെങ്കില്‍ എന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്ന് പറഞ്ഞ സന്ദേശം ഇപ്പോഴും എന്റെ കയ്യില്‍ ഭദ്രമാണ്. ആയതിനാല്‍ മേല്‍പ്പറഞ്ഞ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് നേതാവ് വി.എ.വഹാബിന്റെ ബിനാമി മാത്രമാണെന്നും, യഥാര്‍ത്ഥ പ്രതി ാളെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. വഹാബ് ആണെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ msfന്റെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്തിരിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന തെറ്റല്ല. പെണ്‍കുട്ടികളുടെ ഉന്നമനത്തിനും മുന്നേറ്റത്തിനും വലിയ പ്രാധാന്യം നല്‍കുന്ന മുസ്ലിം ലീഗ് പോലൊരു പ്രസ്ഥാനത്തിന് ഈ വ്യക്തി ഒരു അപമാനമാണ്. ജില്ലാ ജനറല്‍ സെക്രട്ടറിയെന്ന ഉയര്‍ന്ന പദവിയില്‍ ഇരുന്നുകൊണ്ട് കൊണ്ട് സ്വന്തം പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ അണികള്‍ക്ക് ചേര്‍ന്നതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുസ്ലിം ലീഗ് പ്രസ്ഥാനത്തില്‍ നിലകൊള്ളുന്ന, ഈ ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ, അതും ഉത്തരവാദിത്വപ്പെട്ട നേതാക്കളില്‍ നിന്ന് തന്നെ നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങള്‍ ക്രൂരമാണ്.

ആയതിനാല്‍ സമൂഹത്തിന് മാതൃകയാകേണ്ടവര്‍ ഇത്തരം വൃത്തികെട്ട പ്രവൃത്തികള്‍ ചെയ്യുന്നത് വിലക്കണമെന്നും വി.എ.വഹാബിനെതിരെയും മുഹമ്മദ് അനീസിനെതിരെയും പാര്‍ട്ടി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്ഥതയോടെ,

Ashikha Khanam

D/O Basheer Kalamban

Kalamban(H), Edayur. '

NB:- പാര്‍ട്ടിയെ പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കാന്‍ യാതൊരു ആഗ്രഹവുമില്ല. എന്നാല്‍ നേതാക്കളില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ അതല്ലാതെ മറ്റുവഴികളില്ല.!

Next Story

RELATED STORIES

Share it