Sub Lead

മുന്‍ കേന്ദ്ര നിയമ മന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു

അശ്വനി കുമാറിന്റെ രാജി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്

മുന്‍ കേന്ദ്ര നിയമ മന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു
X
ന്യൂഡല്‍ഹി: മുന്‍ നിയമ മന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ് അശ്വനി കുമാര്‍.രാജിക്കത്ത് സോണി ഗാന്ധിക്ക് അയച്ചിട്ടുണ്ട്.

അശ്വനി കുമാറിന്റെ രാജി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

വളരെ ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ എന്റെ അന്തസ്സ് കണക്കിലെടുത്ത് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്,' അശ്വനി കുമാര്‍ കത്തില്‍ വ്യക്തമാക്കി.

46 വര്‍ഷത്തെ നീണ്ട ബന്ധത്തിന് ശേഷമാണ് താന്‍ പാര്‍ട്ടി വിടുന്നത്. തുടര്‍ന്നും ജനസേവനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2011 ജൂലായില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എം പി കൂടിയാണ് അശ്വനി കുമാര്‍.

പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ഒതുക്കിയതില്‍ അതൃപ്തിയിലായിരുന്നു അശ്വനി കുമാര്‍. ഇതാണ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ശേഷം പഞ്ചാബിലെ പ്രമുഖ രാജിയാണ് അശ്വനി കുമാറിന്റേത്.പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Next Story

RELATED STORIES

Share it