- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; നാല് പേര് അറസ്റ്റില്‍
കട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന്, സഹോദരന് ആല്‍ബില്‍, മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍, ചെങ്കര തുരുത്തില് റോഷന് എന്നിവരാണ് അറസ്റ്റിലായത്. 26 വയസുള്ള യുവതിയാണ് പീഡനങ്ങള്‍ക്ക് ഇരയായത്.

ഇടുക്കി: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളടക്കം നാല് പേര് അറസ്റ്റില്‍. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. കട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന്, സഹോദരന് ആല്‍ബില്‍, മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍, ചെങ്കര തുരുത്തില് റോഷന് എന്നിവരാണ് അറസ്റ്റിലായത്. 26 വയസുള്ള യുവതിയാണ് പീഡനങ്ങള്‍ക്ക് ഇരയായത്. വിവാഹിതയായ യുവതിയുമായി റെനി മോനാണ് ആദ്യം അടുപ്പം സ്ഥാപിച്ചത്.
തുടര്‍ന്ന് മെസഞ്ചര്‍ വഴി സന്ദേശം അയക്കുകയും ചിത്രങ്ങളും വാങ്ങുകയും ചെയ്തു. ഇതിനു ശേഷം വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കട്ടപ്പന പോലിസ് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളായ ആല്‍ബിനും, എബിനും യുവതിയുടെ നമ്പര്‍ കൈമാറി. പിന്നാലെ ഇവരും വീട്ടിലെത്തി യുവതിയെ പീഡനത്തിനിരയാക്കി. ഫോണ്‍ വഴി യുവതിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷന് യുവതിയെ കട്ടപ്പനയില്‍ നിന്ന് വാഹനത്തില്‍ കയറ്റി താന്‍ ജോലി ചെയ്തിരുന്ന നെടുങ്കണ്ടത്തെ റൂമിലെത്തിച്ചാണ് പീഡിപ്പിച്ചത്.
ഈ ദിവസം വീട്ടില്‍ നിന്ന് അമ്മ വീട്ടിലേക്കെന്നു പറഞ്ഞ് പോയ യുവതി അവിടെ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതികളിലേക്കെത്തിയത്.
കഴിഞ്ഞ നാലു മാസത്തിനിടയില്‍ പല തവണ പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
ഖത്തറില്‍ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍ പെട്ടു;...
10 Jun 2025 7:00 AM GMTഫ്രീഡം ഫ്ളോട്ടില്ല കപ്പലിലുണ്ടായിരുന്നവരെ തടവു കേന്ദ്രത്തിലേക്ക്...
10 Jun 2025 5:56 AM GMTഗസയിലെ സഹായ കേന്ദ്രങ്ങള്‍ സഹായകെണികള്‍; ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ ...
10 Jun 2025 5:34 AM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടി അപലപനീയം:...
9 Jun 2025 9:03 AM GMTഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു; വെളിപ്പെടുത്തലുമായി ഇസ്രായേലി മുൻ മേജർ...
9 Jun 2025 7:36 AM GMT