Sub Lead

സ്വാതന്ത്ര്യം 'ഭിക്ഷ'യെന്ന പരാമര്‍ശം; കങ്കണയെ ബിജെപിയും കൈവിട്ടു

എന്തു വികാരത്തിന്റെ പുറത്താണ് കങ്കണ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്ന് എനിക്കറിയില്ല' ചന്ദ്രകാന്ദ് പാട്ടീല്‍ പറഞ്ഞു

സ്വാതന്ത്ര്യം ഭിക്ഷയെന്ന പരാമര്‍ശം; കങ്കണയെ ബിജെപിയും കൈവിട്ടു
X

മുംബൈ: 1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്ന ബോളീവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ തള്ളി ബിജെപി. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് കങ്കണയുടെ പരാമര്‍ശം പൂര്‍ണമായും തെറ്റാണെന്ന് പറഞ്ഞത്. 'രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമര്‍ശം നടത്താന്‍ ആര്‍ക്കും അര്‍ഹതയില്ല. എന്തു വികാരത്തിന്റെ പുറത്താണ് കങ്കണ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്ന് എനിക്കറിയില്ല' ചന്ദ്രകാന്ദ് പാട്ടീല്‍ പറഞ്ഞു.

2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം സാധാരണക്കാരനു യഥാര്‍ഥ സാതന്ത്ര്യം അനുഭവിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസവും രണ്ടു നേരം ഭക്ഷണം കഴിക്കാത്ത ആരും തന്നെ ഇപ്പോള്‍ രാജ്യത്തില്ല.കഴിഞ്ഞ ഏഴു വര്‍ഷമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ കങ്കണയ്ക്ക് അനുമോദിക്കാം. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് 1947ല്‍ ലഭിച്ചതു സ്വാതന്ത്ര്യമല്ല, 'ഭിക്ഷ'യാണെന്നും യഥാര്‍ഥ സ്വാതന്ത്ര്യം 2014 ല്‍ ആണു ലഭിച്ചതെന്നുമാണ് കങ്കണ പറഞ്ഞത്. ഡല്‍ഹിയില്‍ ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണു പത്മശ്രീ പുരസ്‌കാര ജേതാവു കൂടിയായ കങ്കണയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണു വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. കങ്കണയെതള്ളളിക്കൊണ്ട് ബിജെപി എംപി വരുണ്‍ഗാന്ധി നേരത്തെ ട്വിറ്റ് ചെയ്തിരുന്നു. കങ്കണയ്ക്കു നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അറസ്റ്റു ചെയ്യണമന്നും കോണ്‍ഗ്രസ് എന്‍സിപി, ശിവസേന എന്നീ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it