- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ധരാത്രി വീണ്ടും ഇന്ധനവില വര്‍ധനവ്; രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അര്‍ധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി. തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോള്‍ ലിറ്ററിന്റെ വില കുതിക്കുകയാണ്. ഡീസല്‍ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും ഇന്നത്തെ വ!ര്‍ധനയോടെ. കോഴിക്കോടും സമാനമാണ് അവസ്ഥ.
RELATED STORIES
സംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMTബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു
19 Jun 2025 3:26 PM GMTഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍...
19 Jun 2025 3:16 PM GMTഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാന്;...
19 Jun 2025 3:11 PM GMTപശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളുടെ വീട്...
19 Jun 2025 2:32 PM GMT