- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാക് സംഘടനയ്ക്കു വേണ്ടി പണപ്പിരിവെന്ന്; കാസര്‍കോട്ട് എന്‍ഐഎ റെയ്ഡ്
അതേസമയം, ഭെല്ലിലെ ജീവനക്കാരനു സംഭവവുമായി ബന്ധമില്ലെന്നാണു സൂചന. ഇദ്ദേഹത്തിന്റെ പേരില്‍ മറ്റു വല്ലവരും ബാങ്ക് ഇടപാട് നടത്തിയതായാരിക്കാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
കൊച്ചി: പാക്കിസ്താന്‍ ബന്ധമുള്ള സായുധ സംഘടനയ്ക്കു വേണ്ടി പണപ്പിരിവ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് കാസര്‍കോട് ഉള്‍പ്പെടെ രാജ്യത്തെ എട്ടു സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) റെയ്ഡ് നടത്തി. മൊഗ്രാല്‍ പുത്തൂര്‍ സിപിസിആര്‍ഐയ്ക്കു സമീപത്ത് താമസിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിലെ ജീവനക്കാരന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. എന്‍ഐഎയുടെ ഡല്‍ഹി, കൊച്ചി ഓഫിസുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ജില്ലാ പോലിസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കൊച്ചി എന്‍ഐഎ ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബുധനാഴ്ച രാവിലെ മുതല്‍ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. എന്നാല്‍ സംശയകരമായതൊന്നും വീട്ടില്‍ നിന്നു കണ്ടെടുത്തില്ലെന്നാണു സൂചന. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ കുച്ചമന്‍ സിറ്റി ശിക്കാര്‍ റോഡിലെ ഗുല്‍സാര്‍പുര മുഹമ്മദ് ഹുസയ്ന്‍ മൊലാനി എന്ന ബബ്‌ലു(43)വിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനിലെ ലഷ്‌കറെ ത്വയ്യിബയുടെ പോഷക സംഘടനയെന്നു വിശേഷിപ്പിക്കുന്ന ജമാഅത്തു ദ്ദഅ്‌വയുമായി ബന്ധമുള്ള ഫലാഹ് ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്കു വേണ്ടിയാണ് ഇവര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഫണ്ട് ശേഖരിച്ചതെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. മുംബൈ ആക്രമണത്തിലുള്‍പ്പെടെ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്നയാളാണ് ഹാഫിസ് സഈദ്. പിടിയിലായയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണു എന്‍ഐഎ പറയുന്നത്.
കാസര്‍കോഡിനു പുറമെ ഡല്‍ഹി, ഉത്തര്‍ പ്രദേശിലെ ഗോണ്ട, രാജസ്ഥാനിലെ ശിക്കാര്‍, ജയ്പൂര്‍, ഗുജറാത്തിലെ വല്‍സാദ്, സൂറത്ത് എന്നിവിടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഗോണ്ടയില്‍ മേവാ സിറ്റിയിലെ ഒരു മദ്്‌റസാ അധ്യാപകന്റെ വീട്ടിലാണു റെയ്ഡ് നടത്തിയത്. എല്ലായിടത്തുനിന്നുമായി മൂന്ന് വിദേശരാജ്യങ്ങളിലെ സിം കാര്‍ഡുകളുള്‍പ്പെടെ 26 സിം കാര്‍ഡുകള്‍, 23 മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ, രണ്ട് കിലോയോളം സ്വര്‍ണാഭരണങ്ങള്‍, അഞ്ചു മെമ്മറി കാര്‍ഡ്, ഒരു സിഡി, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, ഒരു പെന്‍ ഡ്രൈവ്, ഒരു ഡിവിആര്‍, ഒരു സിപിയു, എട്ട് പാസ്‌പോര്‍ട്ടുകള്‍, 9 ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ലാപ്‌ടോപ്പ് എന്നിവ വിവിധയിടങ്ങളിലെ പരിശോധനയില്‍ കണ്ടെടുത്തതായി എന്‍ഐഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിന്ന് എന്തൊക്കെയാണ് കണ്ടെടുത്തതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലെ ചിലര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നടക്കം പണം സ്വീകരിക്കുന്നുണ്ടെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ റെയ്‌ഡെന്നാണു സൂചന.
അതേസമയം, ഭെല്ലിലെ ജീവനക്കാരനു സംഭവവുമായി ബന്ധമില്ലെന്നാണു സൂചന. ഇദ്ദേഹത്തിന്റെ പേരില്‍ മറ്റു വല്ലവരും ബാങ്ക് ഇടപാട് നടത്തിയതായാരിക്കാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
RELATED STORIES
സംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMTഇസ്രായേല്‍ യുദ്ധമന്ത്രാലവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല; ഇത്...
13 Nov 2024 4:10 PM GMTടോയ്ലറ്റില് പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTവയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്
12 Nov 2024 4:12 AM GMTലെബനനില്‍ പേജര്‍ സ്ഫോടനം നടത്തിയത് ഇസ്രായേല്‍ തന്നെ: സ്ഥിരീകരണവുമായി...
11 Nov 2024 6:21 AM GMT