- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് ഗാന്ധി ജയന്തി; സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പാര്‍ച്ചന നടത്തും
ന്യൂഡല്‍ഹി: ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്ഷികത്തില് രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.
ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി കൊല്ലപ്പെടുന്നത്.
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT