Sub Lead

ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; വന്‍സ്‌ഫോടനം (വീഡിയോ)

ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; വന്‍സ്‌ഫോടനം (വീഡിയോ)
X

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ച് വന്‍സ്‌ഫോടനം. പുലര്‍ച്ചെ 3.30ന് ഡല്‍ഹി-വസീറാബാദ് റോഡില്‍ ഭോപുര ചൗക്കിലാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ ഓം പാല്‍ ഭാട്ടി പറഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നും തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനു പുറകെ പൊട്ടിത്തെറിക്കുന്നതിനാല്‍ ആദ്യം പ്രദേശത്തേക്ക് കടക്കാന്‍ സാധിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാഹുല്‍ പാല്‍ പറഞ്ഞു. സ്‌ഫോടനങ്ങളുടെ ശബ്ദം രണ്ടു കിലോമീറ്റര്‍ അകലേക്ക് വരെ കേള്‍ക്കാമായിരുന്നു എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ ഒരു ഗോഡൗണിനും ഏതാനും വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it