Latest News

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് സിവില്‍ പോലിസ് ഓഫീസര്‍

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് സിവില്‍ പോലിസ് ഓഫീസര്‍
X

ആലപ്പുഴ: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് ഹരിപ്പാട് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍. യുവാവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഓഫീസര്‍ നിഷാദാണ് റെയില്‍വേ പാളത്തില്‍ നിന്ന് യുവാവിനെ അതിസാഹസികമായി രക്ഷിച്ചത്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ട്രാക്കിലെത്തിയ നിഷാദ് ട്രെയിന്‍ വരുന്നത് വക വെക്കാതെ വെല്ലുവിളി ഏറ്റെടുത്ത് യുവാവിനടുത്തേക്ക് ഓടുകയായിരുന്നു. യുവാവിന്റെ തൊട്ടടുത്തെത്തുമ്പോഴേക്കും തൊട്ട് പുറകില്‍ ട്രെയിനും എത്തി. ഇതോടെ ചാടരുതെന്ന് വിളിച്ചുപറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it