Others

ദേശീയ ഗെയിംസ്; വനിതാ വോളിബോളില്‍ കേരളത്തിന് സ്വര്‍ണം

ആറു സ്വര്‍ണം, രണ്ടു വെള്ളി, നാലു വെങ്കലം ഉള്‍പ്പടെ 12 മെഡലുകള്‍ ഇതുവരെ കേരളം സ്വന്തമാക്കി

ദേശീയ ഗെയിംസ്; വനിതാ വോളിബോളില്‍ കേരളത്തിന് സ്വര്‍ണം
X

ഡെറാഡൂണ്‍: വനിതാ വോളിബോളില്‍ കേരളത്തിന് സ്വര്‍ണം. ഇതോടെ 38-ാമത് ദേശീയ ഗെയിംസില്‍ കേരളം ആറാം സ്വര്‍ണം കരസ്ഥമാക്കി. വോളിബോളില്‍ തമിഴ്‌നാടിനെ 3-2 പരാജയപ്പെടുത്തിയാണ് നേട്ടം. ആറു സ്വര്‍ണം, രണ്ടു വെള്ളി, നാലു വെങ്കലം ഉള്‍പ്പടെ 12 മെഡലുകള്‍ ഇതുവരെ കേരളം സ്വന്തമാക്കി.

ചൈനീസ് ആയോധന കലയായ വുഷുവില്‍ കെ മുഹമ്മദ് ജസീലും 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും നീന്തലില്‍ സജന്‍ പ്രകാശും 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമുമാണ് സ്വര്‍ണം നേടിയത്.വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ അഞ്ജന ശ്രീജിത്ത് വെങ്കലവും 5:5 ബാസ്‌കറ്റ്ബോളില്‍ കേരള വനിതകള്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു.

Next Story

RELATED STORIES

Share it