- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ ശരിയാക്കിക്കളയും''; ബിജെപി നേതാക്കളുടെ പോര് പുറത്ത്(വീഡിയോ)
റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജെപി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പോരിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ അജയ് ചന്ദ്രശേഖര്‍ തന്റെ സഹപ്രവര്‍ത്തകനായ മുതിര്‍ന്ന ബിജെപി നേതാവിന് നേരെ ആക്രോശിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ''തന്നോട് മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ ശരിയാക്കിക്കളയും'' എന്നാണ് ചത്തീസ്ഗഡ് ബിജെപി ഓഫിസ് ഭാരവാഹിയായ ഭൂപേന്ദ്ര സവാനിയോട് അജയ് ചന്ദ്രശേഖര്‍ പറയുന്നത്.
ചന്ദ്രശേഖര്‍ പിന്നീട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പൂരി, മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വെല്ലുവിളിച്ചത്. പാര്‍ലമെന്ററി കാര്യങ്ങള്‍, ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗ്രാമവികസനം, ഉന്നത, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വഹിച്ച മന്ത്രിയായിരുന്നു ചന്ദ്രശേഖര്‍.
2019 ല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് ബിജെപി നിയമസഭാംഗങ്ങള്‍ ഔദ്യോഗിക യോഗത്തില്‍ മുഷ്ടിയും ചെരിപ്പും ഉപയോഗിച്ച് പരസ്പരം പോരടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Ex-Chhattisgarh Minister's Outburst At BJP Meeting