Sub Lead

ഗൂഗ്ള്‍ പേ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാവാണെന്നും പേയ്‌മെന്റ് സംവിധാനമല്ലെന്നും ആര്‍ബിഐ

പേയ്‌മെന്റ് സംവിധാനമല്ലാത്തതിനാല്‍ ഗൂഗ്ള്‍ പേ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പ്രസിദ്ധീകരിച്ച അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും അതിനാല്‍ 2007ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് ഇത് ലംഘിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബെഞ്ചിനോട് ആര്‍ബിഐ വ്യക്തമാക്കി.

ഗൂഗ്ള്‍ പേ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാവാണെന്നും പേയ്‌മെന്റ് സംവിധാനമല്ലെന്നും ആര്‍ബിഐ
X

ന്യൂഡല്‍ഹി: ഗൂഗ്ള്‍ പേ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാവാണെന്നും(ടിപിഎപി) പേയ്‌മെന്റ് സംവിധാനമല്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

പേയ്‌മെന്റ് സംവിധാനമല്ലാത്തതിനാല്‍ ഗൂഗ്ള്‍ പേ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പ്രസിദ്ധീകരിച്ച അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും അതിനാല്‍ 2007ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് ഇത് ലംഘിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബെഞ്ചിനോട് ആര്‍ബിഐ വ്യക്തമാക്കി.

ഗൂഗഌന്റെ മൊബൈല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ അല്ലെങ്കില്‍ ജിപേ, റിസര്‍വ് ബാങ്കില്‍ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് മിശ്ര ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

പേയ്‌മെന്റ് സെറ്റില്‍മെന്റ് ആക്റ്റ് ലംഘിച്ച് പേയ്‌മെന്റ് സിസ്റ്റം ദാതാവായി ജിപേ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ആപ്പിന് അംഗീകാരമില്ലെന്നുമായിരുന്നു അഭിജിത് മിശ്രയുടെ ആരോപണം. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി ജൂലൈ 22ന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it