Sub Lead

സര്‍ക്കാര്‍ ഭവനനിര്‍മാണ സഹായധനം 10 ലക്ഷമാക്കി വര്‍ധിപ്പിക്കണം: റസാഖ് പാലേരി

സര്‍ക്കാര്‍ ഭവനനിര്‍മാണ സഹായധനം 10 ലക്ഷമാക്കി വര്‍ധിപ്പിക്കണം: റസാഖ് പാലേരി
X

പേരാമ്പ്ര: സര്‍ക്കാര്‍ ഭവനനിര്‍മാണ സഹായധനം നാല് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 'ഒന്നിപ്പ്' പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര ചേര്‍മലയില്‍ നടന്ന സ്വീകരണസംഗമത്തില്‍ സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രശ്‌നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. 4 ലക്ഷം രൂപ ഭവനനിര്‍മാണത്തിന് തീരെ അപര്യാപ്തമാണ്. ദലിത് - ആദിവാസി - ഇതരപിന്നാക്ക വിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.


പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ, സംസ്ഥാന സെക്രട്ടറിമാരയ ഉഷാ കുമാരി, ചന്ദ്രിക കൊയിലാണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാലായി, ജില്ലാ കമ്മിറ്റിയംഗം വി കെ റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ടി വേലായുധന്‍, വിമന്‍ ജസ്റ്റീസ് മൂവ്‌മെന്റ് പ്രതിനിധി പവിത, ചേര്‍മല കോളനി കോഡിനേറ്റര്‍ രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിക്ക് സിറാജ് മാസ്റ്റര്‍, വി പി അസീസ്, അമീന്‍ മുയിപ്പോത്ത്, ഷൈമ, അനില. പി സി എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്ര മണ്ഡലം പ്രസിഡിഎന്റ് എം ടി അഷ്‌റഫ് സ്വാഗതവും വി എം നൗഫല്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.





Next Story

RELATED STORIES

Share it