Sub Lead

ടെസ്‌ലയുടെ വിമര്‍ശനം കുറിക്ക് കൊണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രം

നിലവിലെ ഇറക്കുമതി തീരുവ ബാധകമാകുന്നത് 40,000 ഡോളറില്‍ താഴെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 60 ശതമാനവും അതിനു മുകളിലുള്ള എല്ലാത്തിനും 100 ശതമാനവുമാണ്. എന്നാല്‍, ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ അഭ്യര്‍ഥനയെതുടര്‍ന്ന് ഇതു 40 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ടെസ്‌ലയുടെ വിമര്‍ശനം കുറിക്ക് കൊണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രം
X

കാലഫോര്‍ണിയ: പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ബദലായി ഇലക്ട്രിക് കാറുകളില്‍ വിപ്ലവം തീര്‍ത്ത ടെസ്‌ലയുടെ വിമര്‍ശനത്തിനു പിന്നാലെ ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയില്‍ ടെസ്‌ല പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെ ബംഗളൂരു ആസ്ഥാനമാക്കി ടെസ്‌ല ഇന്ത്യ ഇന്ത്യ മോട്ടോഴ്‌സ് എന്ന പേരില്‍ കമ്പനിയും രൂപീകരിച്ചു. ടെസ്‌ല ഇന്ത്യയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെ ഇറക്കുമതി ചുങ്കത്തെ കുറിച്ച് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെ മുന്നോട്ട് വന്നിരുന്നു. ഇന്ത്യയില്‍ ടെസ്‌ല കാറുകള്‍ വില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവിലെ ഇറക്കുമതി ചുങ്കമാണ് പ്രശ്‌നമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു

മസ്‌കിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഇറക്കുമതി ചുങ്കം കുറച്ചുകൊണ്ടുള്ള നിര്‍ണായക തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്.നിലവിലെ ഇറക്കുമതി തീരുവ ബാധകമാകുന്നത് 40,000 ഡോളറില്‍ താഴെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 60 ശതമാനവും അതിനു മുകളിലുള്ള എല്ലാത്തിനും 100 ശതമാനവുമാണ്. എന്നാല്‍, ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ അഭ്യര്‍ഥനയെതുടര്‍ന്ന് ഇതു 40 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. റോയിറ്റേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, യൂനിറ്റുകളുടെ (സിബിയു) കാര്‍ മോഡലുകളുടെ ഇറക്കുമതി നികുതിയില്‍ എന്തെങ്കിലും കുറവു വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതിന് സര്‍ക്കാര്‍ രണ്ടു ഉപാധികള്‍ മുന്നോട്ട് വച്ചതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികമായുള്ള നിര്‍മാണം ശക്തിപ്പെടുത്താനും വിശദമായ നിര്‍മ്മാണ പദ്ധതികള്‍ പങ്കിടാനും സര്‍ക്കാര്‍ ടെസ്‌ലയോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.

കാലഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കന്‍ ഓട്ടോമോട്ടീവ്, എനര്‍ജി, വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‌ല. റോഡ്സ്റ്റര്‍ എന്ന പേരില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചതോടെയാണ് ടെസ്‌ല ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് മോഡല്‍ എസ്സ് എന്ന പേരില്‍ ആഡംബര സൗകര്യങ്ങളുള്ള ഒരു സെഡാനും പിന്നാലെ ക്രോസ്സോവര്‍ വാഹനമായ മോഡല്‍ എക്‌സും വിപണിയിലെത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it