Sub Lead

ഗോധ്ര കലാപം ആസൂത്രിതമല്ലെന്ന്; നാല് കേസുകളിലെ 35 പ്രതികളെയും ഗുജറാത്ത് കോടതി വെറുതെവിട്ടു

കലാപം ആസൂത്രിതമാണെന്ന ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി, 'കപടമതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വിമര്‍ശിച്ചു.

ഗോധ്ര കലാപം ആസൂത്രിതമല്ലെന്ന്; നാല് കേസുകളിലെ 35 പ്രതികളെയും ഗുജറാത്ത് കോടതി വെറുതെവിട്ടു
X

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയ്ക്കിടെ ഗോധ്രയിലുണ്ടായ കലാപത്തിനു ശേഷമുള്ള നാല് വ്യത്യസ്ത കേസുകളിലെ 35 പ്രതികളെയും ഗുജറാത്ത് കോടതി വെറുതെവിട്ടു. കലാപങ്ങള്‍ ആസൂത്രിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വരായ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത്. കേസുകളില്‍ ആകെ 52 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. സംഭവം നടന്ന് 21 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ കോടതി എല്ലാവരെയും വെറുതെവിട്ടത്. മൂന്ന് മുസ് ലികംളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്‌തെന്ന് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞു. കലാപം ആസൂത്രിതമാണെന്ന ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി, 'കപടമതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വിമര്‍ശിച്ചു. 2002 ഫെബ്രുവരി 28ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചതിനു പിറ്റേന്നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. 2002 ഫെബ്രുവരി 28 ന് വിവിധ പ്രദേശങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു പ്രതിക്കെതിരെയും കലാപക്കുറ്റം ചുമത്താനാവില്ലെന്നും ആയുധങ്ങള്‍ കണ്ടെടുത്തതും പിടിച്ചെടുത്തതും തെളിയിക്കുന്നതില്‍ പോലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.




Next Story

RELATED STORIES

Share it