- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുരുഗ്രാമില്‍ നവരാത്രിയുടെ മറവില്‍ ഇറച്ചിക്കടകള്‍ക്കെതിരേ ഹിന്ദുത്വരുടെ അതിക്രമം
ബലമായി അടപ്പിച്ച കടകള്‍ നവരാത്രി ആഘോഷം അവസാനിക്കുന്നത് വരെ തുറക്കരുതെന്നും സംഘം വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗുരുഗ്രാം: ഒമ്പതു ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങളുടെ മറവില്‍ നഗരത്തിലെ 250ലധികം ഇറച്ചി വില്‍പ്പന ശാലകള്‍ക്കെതിരേ ഹിന്ദുത്വരുടെ അതിക്രമം. ബലമായി അടപ്പിച്ച കടകള്‍ നവരാത്രി ആഘോഷം അവസാനിക്കുന്നത് വരെ തുറക്കരുതെന്നും സംഘം വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാള്‍, ഇരുമ്പ് പൈപ്പ്, വടി തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ ഹിന്ദു സേനാ പ്രവര്‍ത്തകരാണ് ഇറച്ചിക്കടകളും ചിക്കന്‍സ്റ്റാളുകളും ബലമായി അടപ്പിച്ചത്. വ്യത്യസ്ഥ ഹിന്ദുത്വ സംഘടനകളില്‍പെട്ട 200 ഓളം പ്രവര്‍ത്തകര്‍ പഴയ റെയില്‍വേ റോഡിലെ ശിവക്ഷേത്രത്തില്‍ രാവിലെ ഒരുമിച്ച് കൂടുകയും വിവിധയിടങ്ങളിലെ ഇറച്ചിക്കടകള്‍ അടപ്പിക്കുന്നതിന് മാര്‍ച്ച് ചെയ്യുകയുമായിരുന്നുവെന്ന് ഗുരുഗ്രാം ഹിന്ദുസേനാ യുനിറ്റ് പ്രസിഡന്റ് റിതു രാജ് പറഞ്ഞു.
സംഘര്‍ഷം ഭയന്ന് 50 ശതമാനത്തോളം കടകള്‍ തുറന്നിരുന്നില്ല. കേന്ദ്രത്തിലും ഹരിയാനയിലും ബിജെപി അധികാരത്തിലെത്തിയതിനു ശേഷമുള്ള നവരാത്രി ആഘോഷ വേളയില്‍ ഇറച്ചിക്കടകള്‍ ബലമായി അടപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
പാലം വിഹാര്‍, ബാദ്ഷാപൂര്‍, ഓം വിഹാര്‍, സുററ്റ് നഗര്‍, സദര്‍ ബസാര്‍, സികന്തര്‍പുര്‍ തുടങ്ങി നിരവധി ഇടങ്ങളിലെ മാംസശാലകളാണ് അടപ്പിച്ചത്. നാലു വര്‍ഷത്തിന് മുമ്പ് വരേ ഇവിടെ നവരാത്രി ആഘോഷത്തിനിടയിലും ഇവ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് സംഘപരിവാര്‍ സംഘടനയായ ഹിന്ദു സേന നേതാക്കളാണ് മാംസ ശാലകള്‍ അടപ്പിക്കാന്‍ തുടങ്ങിയത്.
RELATED STORIES
ഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്ട്ട്; മെഡല്...
5 Nov 2024 2:04 PM GMTകോമണ്വെല്ത്ത് ഗെയിംസില് നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTനിരവധി ആരോപണങ്ങള്; പി ടി ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്...
10 Oct 2024 6:43 AM GMTഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
26 Sep 2024 5:51 AM GMTലൊസെയ്ന് ഡയമണ്ട് ലീഗില് നീരജിന് രണ്ടാം സ്ഥാനം; സീസണിലെ ബെസ്റ്റ്
23 Aug 2024 5:22 AM GMTപി ആര് ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന...
21 Aug 2024 3:36 PM GMT