Sub Lead

ഗസാ മുനമ്പിലെ ഇസ്രായേലിന്റെ രഹസ്യ ഓപ്പറേഷനുകള്‍ പരാജയപ്പെടുത്തിയതായി ഹമാസ്

കഴിഞ്ഞ മാസം തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ഇസ്രായേല്‍ മൊസാദ് ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോയ ഒരു ഫലസ്തീനിയെ മലേഷ്യന്‍ അധികൃതര്‍ മോചിപ്പിച്ചിരുന്നു.

ഗസാ മുനമ്പിലെ ഇസ്രായേലിന്റെ രഹസ്യ ഓപ്പറേഷനുകള്‍ പരാജയപ്പെടുത്തിയതായി ഹമാസ്
X
ഗസാ സിറ്റി: ഗസാ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ നിരവധി രഹസ്യ ഓപ്പറേഷനുകള്‍ പരാജയപ്പെടുത്തിയതായി ഹമാസ് നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. അനദോലു വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

അതേസമയം, പരാജയപ്പെടുത്തിയ ഓപറേഷനുകളുടെ വിശദാംശങ്ങളൊന്നും മന്ത്രാലയ വക്താവ് ഇയാദ് അല്‍ബോസം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ഇസ്രായേല്‍ മൊസാദ് ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോയ ഒരു ഫലസ്തീനിയെ മലേഷ്യന്‍ അധികൃതര്‍ മോചിപ്പിച്ചിരുന്നു.

ഫലസ്തീനികള്‍ക്കെതിരായ മൊസാദിന്റെ നിരവധി രഹസ്യ ഓപറേഷനുകള്‍ നേരത്തേയും പരാജയപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.

2018ല്‍, ഹമാസുമായി ബന്ധമുണ്ടെന്ന് കരുതുന്ന റിസര്‍ച്ച് എഞ്ചിനീയറായ ഫാദി അല്‍ബാത്ഷിനെ മലേഷ്യന്‍ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വീടിന് സമീപത്തുവച്ച് ആയുധധാരികള്‍ കൊലപ്പെടുത്തിയിരുന്നു.ഇസ്രായേല്‍ ചാരസംഘടനയായ മൊസാദാണ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍, അന്നത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ ഇസ്രായേലിന്റെ പങ്കാളിത്തം നിഷേധിച്ചിരുന്നു.

മുമ്പ് നിരവധി ഫലസ്തീന്‍ നേതാക്കളെ വിദേശങ്ങളില്‍വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. 1997ല്‍, ജോര്‍ദാനില്‍, മൊസാദ് ഏജന്റുമാര്‍ അന്നത്തെ ഹമാസ് രാഷ്ട്രീയ മേധാവി ഖാലിദ് മെഷാലിനെ ചെവിയില്‍ വിഷം തളിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.2010ല്‍ ഹമാസിന്റെ ഉന്നത കമാന്‍ഡര്‍ മഹ്മൂദ് അല്‍ മഭൂഹിനെ ദുബായിലെ ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയതിനു പിന്നിലും മൊസാദാണെന്ന് കരുതപ്പെടുന്നു.മബ്ഹൂഹിന്റെ കൊലപാതകത്തില്‍ ഇസ്രായേല്‍ തങ്ങളുടെ പങ്ക് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it