Sub Lead

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഹാമിദാ ബി അന്തരിച്ചു

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഹാമിദാ ബി അന്തരിച്ചു
X

ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഗതന്‍(ബിജിപിഎംയുഎസ്) പ്രസിഡന്റായിരുന്ന ഹാമിദ ബി അന്തരിച്ചു. വാര്‍ധക്യമല്ല, യൂനിയന്‍ കാര്‍ബൈഡ് പ്ലാന്റ് കാരണമാണ് അവര്‍ മരണപ്പെട്ടതെന്ന് ഉറ്റസുഹൃത്തുക്കളില്‍ ഒരാളും ബിജിപിഎംയുഎസ് അംഗങ്ങളില്‍ ഒരാളുമായ റീസാ ബി പറഞ്ഞു. ഡിസംബര്‍ 29 ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരയായ ഹാമിദാ ബി മറ്റ് ഇരകളെ അണിനിരത്തി ഭോപ്പാലിലെ തെരുവുകളില്‍ പ്രതിഷേധിച്ച് അവകാശങ്ങള്‍ക്കും വൈദ്യസഹായത്തിനും വേണ്ടി പോരാടിയിരുന്നു. ഭോപ്പാലില്‍ ജനിച്ച ഹാമിദാ ബിയുടെ പ്രതിഷേധം ഏറെക്കാലം നിലനിന്നു. ദുരന്തത്തില്‍ മരിച്ചവരില്‍ പലരും അവരുടെ ബന്ധുക്കളായിരുന്നു.

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന ഹാമിദാ ബി

1986 ജനുവരി 23 മുതല്‍ എല്ലാ ശനിയാഴ്ചയും ഭോപ്പാലിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം ബിജിപിഎംയുഎസ് സംഘടിപ്പിക്കുന്ന പ്രതിവാര യോഗത്തില്‍ പങ്കെടുക്കാന്‍ ഹമീദാ ഇംബ്രാഹിംപുരയിലെ വീട്ടില്‍ നിന്ന് യാദ്ഗാര്‍ഇഷാജഹാനി പാര്‍ക്കിലേക്ക് നടക്കും. അവിടെ വച്ച് ഇരകളുമായി സംവദിക്കുംയ ആഴ്ചയിലെ ബാക്കി ദിവസങ്ങള്‍ ബിജിപിഎംഎസിന്റെ സ്വാഭിമാന്‍ കേന്ദ്രത്തിനായി നീക്കിവയ്ക്കും. കേന്ദ്രത്തിലെ പെണ്‍കുട്ടികളുമായും സ്ത്രീകളുമായും ഇടപഴകുകയും തുന്നല്‍, തയ്യല്‍ തുടങ്ങിയ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യും. വാതക ദുരന്തത്തിലെ ഇരകളില്‍ ഭൂരിഭാഗവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി, ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പ്രതിവാര യോഗത്തില്‍ അവര്‍ പങ്കെടുത്തിരുന്നു. വാതക ദുരന്തബാധിതരുടെ പോരാട്ടം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. ഹാമിദാ ബി നിരവധി രാജ്യങ്ങളില്‍ പോയിട്ടുണ്ട്. ഇന്ത്യയിലുടനീളം വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനങ്ങളിലും സജീവമായി പങ്കെടുത്തു.

ദുരന്തത്തിന് ഇരയായവര്‍ക്കായി ശബ്ദമുയര്‍ത്തി സംഘടനയുടെ കണ്‍വീനറായി സേവനമനുഷ്ഠിച്ചിരുന്ന അബ്ദുല് ജബ്ബാറിന്റെ അകാല നിര്യാണത്തെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് ഹാമിദാ ബി ബിജിപിഎംയുഎസിന്റെ പ്രസിഡന്റായത്. ബിജിപിഎംഎസിന്റെ നേതൃത്വത്തിലുള്ള സമരങ്ങളില്‍ അവര്‍ നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് സംഘടനയുടെ കോ കണ്‍വീനര്‍ എന്‍ ഡി ജയപ്രകാശ് പറഞ്ഞു.

Hamida Bi, the Voice of Bhopal Gas Tragedy Victims, Passes Away

Next Story

RELATED STORIES

Share it