Sub Lead

'ഇനി വിദേശികളുടെ പ്രോല്‍സാഹനവും സ്വീകരിക്കരുത്'; സച്ചിനെതിരേ വിമര്‍ശനവുമായി ഹരീഷ് പേരടി

ഇനി വിദേശികളുടെ പ്രോല്‍സാഹനവും സ്വീകരിക്കരുത്; സച്ചിനെതിരേ വിമര്‍ശനവുമായി ഹരീഷ് പേരടി
X

കോഴിക്കോട്: കര്‍ഷക സമരത്തെ അനുകൂലിച്ച അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരെ രംഗത്തുവന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോല്‍സാഹനം സ്വീകരിക്കരുതെന്ന് സച്ചിന്‍ ഉപദേശിക്കണമെന്ന് ഹരീഷ് പേരടി പറഞ്ഞു.

തന്നെ കാണാന്‍ സച്ചിനെ പോലെയുണ്ടെന്ന് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികള്‍ പറഞ്ഞിരുന്നെന്നും ഇന്നതില്‍ തനിക്ക് അഭിമാനം തോന്നുന്നില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

'ഇയാളെ കാണാന്‍ എന്നെ പോലെയുണ്ടെന്ന് കേരളത്തില്‍ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നോട് പറഞ്ഞിരുന്നു. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു, ഇന്ന് ഏല്ലാ സുഖവും പോയി. അന്നം തരുന്ന കര്‍ഷകനോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരാളുടെ രൂപത്തില്‍ എനിക്ക് ഒരു അഭിമാനവുമില്ല. ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോല്‍സാഹനം സ്വീകരിക്കരുത്. സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍, ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ'. ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു സച്ചിന്‍ കര്‍ഷക സമരത്തിലെ അന്താരാഷ്ട്ര പ്രതികരണങ്ങളെ തള്ളിക്കളഞ്ഞത്. ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാമെന്നും ഒരു ജനതയായി തുടരാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

Next Story

RELATED STORIES

Share it