- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാന സംഘര്‍ഷം: ഹിന്ദു മഹാപഞ്ചായത്തിലെ വിദ്വേഷപ്രസംഗത്തിനെതിരേ കേസ്

ചണ്ഡീഗഡ്: ഹരിയാന സംഘര്‍ഷത്തിനു പിന്നാലെ പല്‍വാള്‍ ഹിന്ദുമഹാപഞ്ചായത്തില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്തു. പല്‍വാളില്‍ ആഗസ്ത് 13ന് നടന്ന സര്‍വ് ഹിന്ദു സമാജ് മഹാപഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് അജ്ഞാതര്‍ക്കെതിരേയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രബോഷണര്‍ സബ് ഇന്‍സ്‌പെക്ടര്‍(പിഎസ്‌ഐ) സച്ചിന്റെ പരാതിയിലാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 153എ, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹതിന്‍ പോലി് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റാരോപിതര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും എസ്എച്ച്ഒ മനോജ് കുമാര്‍ പറഞ്ഞു. നൂഹിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വിഎച്ച്പിയുടെ ബ്രജ് മണ്ഡല് യാത്ര ആഗസ്റ്റ് 28ന് പുനരാരംഭിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ മഹാപഞ്ചായത്തില്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും നുഹിനെ ഗോവധ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച യോഗത്തില്‍ നിരവധി പ്രാസംഗികര്‍ വിദ്വേഷജനകമായി സംസാരിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.
RELATED STORIES
സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു; മോദിക്കുള്ള മറുപടി മുഖ്യമന്ത്രി...
2 May 2025 10:33 AM GMTയുവാവിനു വെട്ടേറ്റു; അക്രമം വാക്കുതര്‍ക്കത്തിനിടെ
2 May 2025 10:12 AM GMTപി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം...
2 May 2025 9:53 AM GMTആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഗസയില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 20...
2 May 2025 9:27 AM GMTമണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
2 May 2025 9:08 AM GMTവിഴിഞ്ഞം പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി
2 May 2025 8:04 AM GMT